“അച്ഛനും അമ്മയും പറയുന്നതു കേട്ടു. നമുക്കൊക്കെ സ്വപ്നം കാണാന്‍ പോലും കഴിയാത്ത ബന്ധം ആണ് എന്നു.”
എന്താ പറയേണ്ടതെന്ന് ആലോചിച്ചിരിക്കുമ്പോഴേക്കും അനിയത്തി റൂമില്‍ നിന്നും പോയി.
ഇതിപ്പോ മധുരിച്ചിട്ടു തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയല്ലോ.
രാജേഷേട്ടനോട് വിളിച്ച് പറയണ്ടേ. എന്താ പറയുക? തന്നെ വേണ്ടെന്ന് വച്ച നീരജ് വീണ്ടും തന്നെ തേടി വന്നിരിക്കുന്നു എന്നോ. താന്‍ ജീവന് തുല്യം സ്നേഹിച്ച നീരജ്.
പക്ഷേ ഞാനിന്ന് ഒരു ഭാര്യയാണ്. രാജേഷേട്ടന്‍റെ ഭാര്യ. കൊട്ടും കുരവയുമൊന്നും ഉണ്ടായില്ലെങ്കിലും തന്റെ കഴുത്തില്‍ മിന്നുകെട്ടിയതല്ലേ?
ഇനി എന്‍റെ ജീവിതത്തില്‍ എന്തുണ്ടായാലും രാജേഷേട്ടന്‍ അറിയണം.
പക്ഷേ കെട്ടിയ താലി അന്ന് തന്നെ അഴിച്ചു മാറ്റേണ്ട അവസ്ഥ അല്ലേ തനിക്കുണ്ടായത്.
തന്‍റെ കഴുത്തില്‍ കെട്ടിയ താലി രാജേഷേട്ടന്‍റെ കയ്യില്‍ തന്നെ അഴിച്ചു കൊടുത്തിട്ടല്ലേ ഞാന്‍ വീട്ടിലെത്തിയത്. കെട്ടിയ താലി അഴിക്കുക എന്നു വച്ചാല്‍ ഡൈവോര്‍സ് ചെയ്യുക എന്നല്ലേ. അപ്പോ ശരിക്കും ഇപ്പോ ഞാന്‍ രാജേഷേട്ടന്‍റെ ഭാര്യ ആണോ?
ആണ്.. ഞാന്‍ രാജേഷേട്ടന്‍റെ ഭാര്യ തന്നെ ആണ്. ഇനി ഞാന്‍ എന്തു തീരുമാനം എടുക്കുന്നുണ്ടെങ്കിലും അത് രാജേഷേട്ടനോട് ചോദിച്ചിട്ടായിരിക്കണം.
എന്തായാലും രാജേഷേട്ടന്‍ അറിയണം.
രാജേഷിനെ വിളിക്കാന്‍ വേണ്ടി അവള്‍ ഫോണ്‍ കയ്യില്‍ എടുത്തതും അനിയത്തി അച്ഛന്റെ ഫോണുമായി മായയുടെ അരികിലെത്തി.
“ചേച്ചിക്കൊരു ഫോണുണ്ട്”
“ആരാ”