“ഞാനിവിടെ തന്നെ ഉണ്ട്. തിരിഞ്ഞു നോക്ക്”
അവള്‍ തിരിഞ്ഞു നോക്കി. അവിടെയൊന്നും ആരെയും കാണുന്നില്ല.
“എവിടെ? ഞാന്‍ കാണുന്നില്ലല്ലോ?”
“നേരെ നോക്കൂ.. അവിടെ ഒരു പുതിയ സ്വിഫ്റ്റ് കാര്‍ കാണുന്നില്ലേ? അതിനകത്തുണ്ട്.”
അവള്‍ നോക്കിയപ്പോള്‍ പുതിയ ടെംപററി റജിസ്ട്രേഷന്‍ ഉള്ള ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍.
“കണ്ടോ?”
“ആ.. കണ്ടു”
“ഇങ്ങോട്ട് വാ”
“ശരി”
അവള്‍ ഫോണ്‍ കട്ട് ചെയ്തു കാറിനടുത്തേക്ക് നടന്നു.
മായ അടുത്തെത്തിയതും നീരജ് മുന്‍വശത്തെ ഡോര്‍ തുറന്നു കൊടുത്തു.
അവള്‍ കാറില്‍ കയറി ഡോര്‍ അടച്ചു.
നീരജ് അവളെ നോക്കി ചിരിച്ചു. തിരിച്ചു മായയും.
“കുറെ നേരമായൊ വന്നിട്ട്?”
“എയ് ഇല്ല. ഏകദേശം ഒരു മണിക്കൂര്‍ മാത്രം.”
“അയ്യോ. എന്നിട്ടെന്തേ വിളിക്കാതിരുന്നേ”
“ഞാന്‍ നേരത്തെ വന്നു എന്നെ ഉള്ളൂ. അത് കാര്യമാക്കേണ്ട”
“ഇത് നിന്‍റെ വണ്ടിയാണോ?”