ആ സമയം എനിക്ക് പേടി ഒന്നും തോന്നില്ല….. കാരണം അവളെ കാണണം എന്നായിരുന്നു മനസ്സിൽ…..
അവളുടെ അമ്മ ആണ് വാതിൽ തുറന്നത്…….
അമ്മ : ആരാ
അഞ്ജന : ഞാൻ അഞ്ജന. ഡോക്ടറുടെ കൂടെ നിൽക്കുന്ന നേഴ്സ് ആണ്..
അമ്മ : അഹ് മനസ്സിലായി അവൾ പറഞ്ഞിട്ടുണ്ട്…. വാ അകത്തോട്ടു വാ
ഇത് ആരാ എന്നേ നോക്കി ചോദിച്ചു…..
അഞ്ജന : ചേട്ടൻ ആണ്. ഞങ്ങൾ ഇവിടെ അടുത്ത് വരെ വന്നതാ…. കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു
അമ്മ : വാ അവൾ അകത്തുണ്ട്…….
അവർ ഒരു മുറിയിലേക്ക് കൊണ്ടുപോയി……. അവൾ നല്ല ഉറക്കം ആയിരുന്നു… അവളുടെ അമ്മ അവളെ തട്ടി വിളിച്ചു…….. അനു അനു എഴുന്നേക്ക്……
കണ്ണ് തുറന്നു എന്നേ കണ്ടതും. അവൾ ഒന്ന് ഞെട്ടി. ഇത് കണ്ട് അവളുടെ അമ്മ ഞങ്ങളെ നോക്കി…
അനു : ഇത് ആര് അഞ്ജനയോ വാ ഇരിക്ക്…. അമ്മേ ചായ എടുക്ക്…. അവൾ ആ ഞെട്ടൽ മാറ്റി സാധാരണ രീതിയിൽ പറഞ്ഞു……..
അവളുടെ അമ്മ മുറിയുടെ പുറത്തേക്ക് ഇറങ്ങിയതും…. അവൾ എന്റെ കയ്യിൽ പിടിച്ചു…….. കരയാൻ തുടങ്ങി………
ഞാൻ : കരയല്ലേ ആരെങ്കിലും വന്നാൽ തീർന്ന്…….. അവൾ വേഗം കണ്ണുതുടച്ചു…..
ഞാൻ അവളുടെ കയ്യിൽ നോക്കി അത് പ്ലാസ്റ്റർ ഇട്ടിരുന്നു…… അത് കണ്ടപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു……
അനു : പറഞ്ഞില്ലല്ലോ വരുന്ന കാര്യം
ഞാൻ : വിളിച്ചിട്ടി കിട്ടാതെ കൊണ്ട്.. പെട്ടന്ന് പോന്നു
അനു : ഫോൺ പോയി ചേട്ടനോട് പറഞ്ഞിട്ടുണ്ട് വാങ്ങാൻ. വരുമ്പോൾ കിട്ടും….
അവളെ കണ്ടപ്പോൾ തന്നെ മനസ്സിലെ ഭാരം ഒഴിഞ്ഞു…………
അവളുട അമ്മ ചായയും ആയി വന്ന്…… പിന്നെ അവർ ഞങ്ങളുടെ കൂടെ നിന്നത് കൊണ്ട് അധികം ഒന്നും സംസാരിക്കാൻ പറ്റീല്ല……… ഒരു മണിക്കൂർ ഓളം അവിടെ ചിലവഴിച്ചു…… ഞാൻ ഒന്നും മിണ്ടിയില്ല അവർ 3 പേരും ഒരുപാട് സംസാരിച്ചു. ഞാൻ ഇടക്കിടക്കു അവളേം നോക്കി ഇരുന്നു…….. എനിക്ക് അത് തന്നെ ധാരാളം ആയിരുന്നു….
അവളുടെ ചേട്ടൻ അപ്പോഴേക്കും….. മുറിയിലേക്ക് വന്ന്. അനിയത്തിക്ക് ഉള്ള പുതിയ ഫോൺ ആയിട്ടാണ് വന്നത്…..
ചേട്ടൻ എന്നേ പോലെ ഒക്കെ തന്നെ….. ഞങ്ങൾ തമ്മിൽ എന്തോ സിമിലാരിറ്റി ഉള്ളത് പോലെ. ഒരേ പൊക്കം. ശരീര പ്രകൃതി എല്ലാം അതെ പോലെ തന്നെ….. ഒരേ പ്രായം എന്നകളും 2 മാസത്തിനു മൂപ് ഉണ്ട് അവന്
അവൻ അഞ്ജനെ യെ നേരത്തെ അറിയാമായിരുന്നു….. അഞ്ജനയോട് ചോദിച്ചു ഇത് ആരാ….
അഞ്ജന : ചേട്ടൻ ആണ്…..
അവൻ എന്നോട് ചോദിച്ചു….