ആയിരുന്നു..
അവൻ അച്ഛന്റെ മുറിയുടെ വാതിലിൽ പോയി തട്ടി.. വാതിൽ തുറന്നു വിൽഫ്രഡ് പുറത്തുവന്നതും കണ്ടത് പോകാൻ വേണ്ടി തയ്യാറായി നിന്നിരുന്ന പീറ്ററിനെ ആണ്..
“അച്ഛാ..ഞാൻ പോകുവാണ്…എത്ര ദിവസം എടുക്കും എന്നറിയില്ല..എന്നാലും പെട്ടെന്ന് തന്നെ വരാൻ ശ്രമിക്കാം..”
അതും പറഞ്ഞു അവൻ കാറിന്റെ ചാവിയും എടുത്തു ഇറങ്ങി…വിൽഫ്രഡ് ഒന്നും മിണ്ടിയില്ല..
അയാൾക്ക് അറിയാമായിരുന്നു അവൻ എവിടേക്കാണ് പോയിരുന്നതെന്ന്..
____________________________________
പീറ്റർ വണ്ടിയോടിച്ചുകൊണ്ടിരുന്നത് ഒരു ഫോറെസ്റ്റ് മേഖലയുടെ ആയിരുന്നു..
പെട്ടെന്ന് അവൻ വണ്ടി സൈഡിലേക്ക് തിരിച്ചു..ഒരു ചെറിയ വഴിയിലൂടെ അവൻ വണ്ടിയോടിച്ചു..
പെട്ടെന്ന് അവൻ വണ്ടി കാട്ടിലേക്ക് കയറ്റി നിർത്തി..
അവൻ ആ ശവം പുറത്തു വച്ചു..ശേഷം ബാഗും തോളത്തു ഇട്ടു ശവം ഇട്ട സഞ്ചിയും വലിച്ചുകൊണ്ട് നടന്നു..
കുറച്ചുനേരം നടന്നതും അവൻ ഒരു ചെറിയ ഒരു വീട്ടിലേക്കാണ് എത്തിയത്…