ചന്ദ്രു വാതിൽ തുറന്നപ്പോൾ പീറ്റർ ആയിരുന്നു..ആദ്യം അവൻ ഒന്നു പരുങ്ങി..അത് പീറ്ററും കണ്ടു..
“നീ എവിടെയായിരുന്നു …ചേച്ചിക്ക് ഓകെ അല്ലെ..”
അത് കേട്ടപ്പോൾ പീറ്റർ ഒന്നു അവനെ നോക്കി..പിന്നെ ഒരു വല്ലാത്ത ചിരി ചിരിച്ചു..എന്നാൽ പെട്ടെന്ന് തന്നെ പീറ്ററിന്റെ ഇടി അവന്റെ കഴുത്തിൽ കിട്ടി..
അവൻ ബോധം ഇല്ലാതെ താഴെ വീണു..അവന്റെ വായയിൽ നിന്നും മൂക്കിൽ നിന്നും ചോര ഒഴുകി..അത് കണ്ട അവർ ഒന്നു ഞെട്ടി..
ഡേവിഡ് ചന്ദ്രുവിനെ ബോധം തെളിയിക്കാൻ നോക്കിയെങ്കിലും അവൻ എഴുന്നേറ്റില്ല..
“എടാ മൈരേ അവൻ ഡെഡ് ആയി..”
അതും പറഞ്ഞു പീറ്റർ അവന്റെ കൈ ഷർട്ടിൽ തുടച്ചുകൊണ്ടു പറഞ്ഞു..
അത് കേട്ട അവർ പേടിയോടെ അവനെ നോക്കി..പെട്ടെന്ന് തന്നെ ഡേവിഡ് അവനെ അടിക്കാൻ ഓങ്ങിയെങ്കിലും അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പുറകിൽ ഉള്ള നാസിറിന്റെ നെഞ്ചിൽ ചവിട്ടി..
അപ്പോഴേക്കും ഡേവിഡ് അവന്റെ പുറകിൽ ചവിട്ടി..പീറ്റർ വീണില്ല..എന്നാൽ അപ്പോഴാണ് അവനു ഒരു കാര്യം മനസ്സിലായത്..അവന്റെ ശക്തി ചോർന്നു പോകുന്നത് പോലെ..