ഞാനും എന്‍റെ ചേച്ചിമാരും 6
Njaanum Ente chechimaarum Part 6 | Author : Raman
[ Previous Part ]
തെറ്റുകൾ ഒരുപാടുണ്ടാകും. ഒരു നേരംപോക്കിന് തുടങ്ങിയ കഥ ഇത്ര സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാടു സ്നേഹം. ബോർ ആയി തുടങ്ങുന്നുണ്ടെങ്കിൽ തുറന്നു പറയണമെന്ന് അപേക്ഷിക്കുന്നു. ഇനി 3-4 പാർട്ടോടെ ഈ കഥ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഇപ്പൊ ഒട്ടും സമയം ഇല്ലാഞ്ഞിട്ടാണ് വൈകിയത്.ഒത്തിരി സ്നേഹം 💙💙
——————————————————————–
“അങ്ങനെ ആണ് മാമി ഞങ്ങൾ സെറ്റായത്”
പറഞ്ഞുകൊണ്ട് ഞാൻ ശ്വാസം ദീർഘമായി വലിച്ചുവിട്ടു. മാമിയുടെ മടിയിൽ കഥക്കിടക്ക് എപ്പോഴോ ആണ് ഞാൻ കമിഴ്ന്നു കിടന്നത്. നനുത്ത സാരിയിൽ വിരൽ പിണച്ചുകൊണ്ട് ചെറിയ നാണത്തോടെ തിരിഞ്ഞു മാമിയെ നോക്കിയപ്പോൾ മാമി നല്ല ഉറക്കം.
ഇതിനോടാണല്ലോ ഈശ്വര ഞാൻ ഇത്രനേരം കഥ പറഞ്ഞത്. തല മുകളിലേക്കുയർത്തി ശാന്തമായി ഉറങ്ങുകയാണ്.
“മാമി….” ഞാൻ സങ്കടത്തിൽ വിളിച്ചു. മാമി ഞെട്ടി. കണ്ണുതിരുമ്മിക്കൊണ്ട് തിരിച്ചു ബോധത്തിലേക്ക് വന്നു എന്നെ തുറിച്ചു നോക്കി.
“എന്നാടാ കിച്ചു ”
” എന്താ മാമി ഇത്. ഞാൻ ഇത്ര തൊണ്ട പൊട്ടി പറഞ്ഞത് വെറുതെ ആയില്ലേ…. ” ഞാൻ പരിഭ്രമം പുറത്തെടുത്തു.മാമി ചിരിച്ചു.
“ഞാൻ എല്ലമേ കെട്ടിരുക്ക് “