ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]

Posted by

 

“അച്ചുവിനെ കാണാൻ എന്താലേ ഭംഗി ” ഞാൻ അച്ചുവിനെയും ദേവുവിനെയും മാറി മാറി നോക്കി

 

“ഏയ് നിന്റെ അത്രയൊന്നുമില്ല ” ഞാൻ വെറുതെ ഓന്നു പറഞ്ഞത് അവൾക്ക് സുഖിച്ചെന്നു തോന്നുന്നു. അവളുടെ മുഖം തുടുത്തു.

 

“അച്ചു ഇങ്ങട്ട് വരുമ്പോൾ നീ പറയണേ നിന്നെ കാണാൻ ഒരു രസവും ഇല്ലെന്ന്. പറയോ… “ഇവളുടെ ഓരോരോ കുറുമ്പ് ഞാൻ തലയിട്ടി.. അച്ചു അവിടെ ഒന്ന് അങ്ങട്ടും ഇങ്ങട്ടും ഒന്ന് ചുറ്റി ഞങ്ങളുടെ നേരെ തിരിഞ്ഞു. ദേവു എന്നേ ചുറ്റി നെഞ്ചിൽ തലവെച്ചാണ് നിൽക്കുന്നത്.അച്ചുവിന് അതൊരു പ്രശ്നമേ അല്ല അത് അവളുടെ മുഖം കണ്ടാൽ അറിയാം . അവൾ ഞങ്ങളുടെ നേർക്ക് വന്നു.

 

“അച്ചുവിനെ കാണാൻ എന്ത് ഭംഗിയാലേ കിച്ചൂ… ” ഞാൻ അച്ചുവിന്റെ മുഖത്തേക്ക് തന്നെ നോക്കി അവൾ ചെറുതായി ഒന്നു ചിരിച്ചു. ആ മുഖം ഒന്നുകൂടെ വിരിഞ്ഞു. ദേവു എന്റെ തുടക്ക് നുള്ളി.

 

” പറയടാ…..”

 

“ഏയ്യ് ഒരുരസവുമില്ല… ഇതൊക്ക എന്ത് ” ഞാൻ അച്ചുവിന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അവളുടെ മുഖം ഒന്നു വീണു. അത് കണ്ട് ദേവു ചെറുതായി കുണുങ്ങി ചിരിക്കുന്നത് കണ്ട് അച്ചു ഒച്ചയിട്ടു.

 

“കുറേ നേരമായല്ലോ രണ്ടാളും കൂടെ കെട്ടിപിടിക്കലും ഉമ്മവെക്കലും…. എഴുന്നേറ്റ് പോയി കുളിക്ക് പെണ്ണേ. വന്നിട്ട് അതേ പോലെ രണ്ടുംകൂടെ ഒട്ടി നിൽക്ക ” അച്ചു മുന്നോട്ടു വന്നു ദേവുവിന്റെ തോളിൽ അടിച്ചു. ദേവു നേരെ തിരിച്ചു അതേപോലെ അച്ചുവിനെ അടിച്ചപ്പോൾ ഞാൻ ഇടക്ക് കേറി.അല്ലേൽ അങ്ങട്ടും ഇങ്ങട്ടും അടി തുടങ്ങും

 

“ദേ രണ്ടുപേരും മര്യാദക്ക് ഇരുന്നോ ഇല്ലേൽ ഞാനുണ്ടല്ലോ ” ഞാൻ ദേഷ്യം അഭിനയിച്ചു.

 

“നീയെന്തു ചെയ്യും ” രണ്ടുപേരും എന്നെ തുറിച്ചുനോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *