“എന്റെ ദേവൂനെ കാണാൻ എന്ത് രസാ… ” അതും പറഞ്ഞു ഞാൻ അവളെ വാരി എടുത്തു..ദേവു പൂച്ചാക്കുഞ്ഞിനെ പോലെ പതുങ്ങി എന്റെ നെഞ്ചിൽ തലവെച്ചു.
“എന്താ മോനെ ഒരു സോപ്പിങ് കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു ”
” ദേ ദേവൂട്ടി നിന്നെടുത്ത് ഞാനെറിയുട്ടോ…എന്റെ ദേവൂട്ടി ശെരിക്കും സുന്ദരിയാണ് ” ഞാൻ അവളെ നെറ്റിയിൽ കുനിഞ്ഞു ഒരുമ്മകൊടുത്തപ്പോൾ അവൾ എന്നെ തന്നെ നോക്കി നിന്നു. ആ കണ്ണിൽ വല്ലാത്ത ഒരു തിളക്കം വന്നുപോവുന്നത് ശെരിക്കും കാണാം. ദേവൂനെ എന്തോ സ്നേഹിക്കാൻ തോന്നുന്നു കൊഞ്ചിക്കാൻ തോന്നുന്നു .ഇവളെ ഞാൻ അവോയ്ഡ് ചെയ്യുന്നുണ്ടോ എന്ന ചിന്ത തന്നെയാകും കാരണം.
“പോടാ ഞാൻ അച്ചുവിന്റെത്ര സുന്ദരിയൊന്നുമല്ല ” ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞപ്പോൾ. ഞാൻ ഒന്നു പകച്ചു. ഇവൾ വേറെ എന്തെങ്കിലും ഉദ്ദേശിച്ചാനോ പറയുന്നത്…. പകപ്പ് കാണിക്കാതെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“അച്ചു നമ്മുടെ സുന്ദരിയല്ലേ ”
“അപ്പൊ ഞാനോ ” ദേവു പെട്ടന്നു ചാടി.
” എടീ..കുശുമ്പി…നീയും സുന്ദരിയാ” എന്റെ കയ്യിൽ കിടന്നുകൊണ്ട് തന്നെ ഫ്ലാറ്റിന്റെ ഡോർ ദേവു തുറന്നു. അകത്തേക്ക് കേറി ഞാൻ അവളെ സോഫയിലേക്ക് ഇട്ടു. ഊരക്ക് കൈ കൊടുത്ത് ഞാൻ ഒന്ന് മൂരി നിവർന്നു.
“ആരാ ശെരിക്കും സുന്ദരി ” ദേവു സോഫയിൽ ഒരു കൈ തലക്ക് വെച്ചുകൊണ്ട് ചോദിച്ചു. ഞാൻ ദയനീയതയോടെ അവളെ നോക്കി.
“അച്ചുനെ കാണാൻ അല്ലേടാ നല്ല ഭംഗി. ആ ഉണ്ട കണ്ണും,തുടത്ത കവിളും,റോസ് ചുണ്ടുകളും,നീണ്ട മൂക്കും, അവൾ കുളിച്ചു ഒരു ചന്ദനകുറിയും തൊട്ടു വന്നാലുണ്ടല്ലോ എന്താ ഐശ്വര്യം അല്ലേടാ?.. “ദേവു എന്റെ മുഖത്തു നോക്കിയതിന്നും ഞാൻ അറിഞ്ഞില്ല. അവൾ പറഞ്ഞപോലെ ഞാൻ ആ ചിത്രം മനസ്സിൽ കാണുകയായിരുന്നു.
“പിന്നെ ശരീരം പറയണേൽ” ദേവു തുടർന്നു
“വെളുത്ത നിറവും, ആവിശ്യത്തിനുള്ള തടിയും, ഒതുങ്ങിയ വയറും ആ അരക്കെട്ടും ,ആ ചന്തിയും ഓഹ് ” അത്രനേരം വേറെ ലോകത്തായിരുന്ന ഞാൻ ചന്തിയെന്ന് കേട്ടപ്പോൾ ഞെട്ടി ദേവുവിന്റെ മുഖത്തു നോക്കി.