സുന്ദര രാത്രികൾ
Sundara Raathikaal | Author : joNN
എയർപോർട്ട് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് ജോണിന്റെ വണ്ടി പതുക്കെ ഇറങ്ങി. റോഡിൽ മുടിഞ്ഞ തിരക്കായിരുന്നു. ഒച്ചിഴയുന്ന വേഗത്തിലാണ് വണ്ടികൾ നീങ്ങുന്നത്. ഇനി എപ്പോൾ വീട്ടിലെത്തും ഓ എന്തോ.. ജോൺ മനസ്സിൽ വിചാരിച്ചു.. ദേഷ്യം വന്നിട്ട് അവൻ വെറുതെ ഹോൺ നീട്ടി അടിച്ചു.. മുന്നിൽ കിടന്ന് കാറുകാരൻ പുറത്തേക്ക് നോക്കി അവനെ എന്തൊക്കെയോ തെറി പറഞ്ഞു..
മിക്കവാറും രാത്രിയാകും വീട്ടിലെത്താൻ എന്ന് അവനു തോന്നി. ആറുമാസം ആയതേയുള്ളൂ ജോൺ ന്റെ വിവാഹം കഴിഞ്ഞിട്ട്.. സാധാരണ ഒരു കർഷക കുടുംബമായിരുന്നു ജോണിന്റെത്.. അപ്പച്ചനും അമ്മച്ചിയും ഒരു സഹോദരിയും. പഠിക്കാൻ മിടുക്കനായിരുന്നു ജോൺ.. സുന്ദരനും നല്ല സ്വഭാവത്തിന്റെ ഉടമയും ആയിരുന്നു അവൻ.. എന്നാൽ തന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലിയൊന്നും ജോണിന് കിട്ടിയില്ല.
ഇതിനിടയിൽ അവന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു.. അതോടുകൂടി സാമ്പത്തികമായി ആ കുടുംബം തകർന്നു.. അടുത്തുള്ള ട്യൂട്ടോറിയൽ പഠിപ്പിക്കലും കൃഷിയുമായി ഒക്കെ മുന്നോട്ടു തട്ടിയും മുട്ടിയും പോകുമ്പോഴാണ് ബ്രോക്കർ നാരായണൻ ചേട്ടൻ തനിക്ക് ഒരു കല്യാണ ആലോചനയുമായി എത്തുന്നത്.. പെണ്ണിന്റെ വീട്ടുകാർ വലിയ കാശ് കാരാണ്.. പെൺകുട്ടി സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.
അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. ഒറ്റ മോള്… പേര് സൂസി… അവർക്ക് ഒരു സാധാരണ കുടുംബത്തിലെ ചെറുക്കനെ വേണമായിരുന്നു.. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യരുത്.. ആ ഒറ്റ ഡിമാൻഡ് മാത്രമേ