🖤 സീത കല്യാണം 2 [The Mech]

Posted by

സീത കല്യാണം 2

Seetha Kallyanam Part 2 | Author : The Mech | Previous Part

 

 

Hi all….. ഈ പാർട്ട് ഇത്രയും വൈകിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…..മനപൂർവ്വം അല്ല…. പറ്റി പോയതാ…..ആദ്യം മടി ആയിരുന്നു കാരണമെങ്കിൽ പിന്നീട് നല്ല ഉശിരൻ പണികൾ ആയിരുന്നു….കുറെതവണ ശ്രമിച്ചു ഇത് എഴുതാൻ…..പക്ഷേ മനസ്സ് ശരിയല്ലാതൊണ്ട് കഴിഞ്ഞില്ല….ഇനി ഇത്രയും വൈകാതെയിരിക്കാൻ ശ്രമിക്കാം….പിന്നെ ആദ്യ പാർട്ട് വായിച്ചവർക്കും…..എന്നെ സപ്പോർട്ട് ചെയ്തവർക്കും…..വിലയേറിയ വരികൾ കുറിച്ചവർക്കും നന്ദി….സ്നേഹം….പിന്നെ കൂട കൂടെ  എന്നെ തിരക്കി വന്നവർക്കും സ്നേഹം….

 

ഈ പാർട്ട് എൻ്റെ കഥയുടെ ലോകത്തെ മെൻറ്റർ…ആശാൻ……ഒക്കെ ആയ Mr.King Liar ന് ഞാൻ സമർപ്പിക്കുന്നു…. ബർത്ത്ഡേ കഴിഞ്ഞിട്ട് കുറച്ച് ആയെങ്കിലും ഇത് ആശാന് ഉള്ളതാണ്….. മൈ പ്രസെൻ്റ്…..

സീത കല്യാണം

ഇനി കഥയിലേക്ക്…..അതിന് മുമ്പ് ഇത്രയും വൈകിയത് കൊണ്ട് കഥ ഇതുവരെ ഒന്ന് ചുരുക്കി പറയാം….

നമ്മുടെ നായകൻ ദേവ നാരായണൻ….ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നു മൊബൈൽ കളിച്ചതിന് അവൻ്റെ സഹധർമിണിയും കൂടാതെ അവൻ്റെ ടുട്ടറും കൂടിയായ ജാനകി  അവനെ ക്ലാസ്സിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചു….അത് ക്ലാസ്സിൽ ശ്രദ്ധിക്കാഞ്ഞെൻ്റെ അമർഷം കൊണ്ടല്ല…..ഇന്നലെ അവൻ്റെ ക്ലാസ്സിൽ പഠിക്കുന്ന നിമ്മി എന്നൊരു കുട്ടി അവനെ പ്രൊപോസ് ചെയ്യുകയും അതിന് അവൻ നൽകിയ മറുപടിയും കാരണം ഇന്നലെ രാത്രി തന്നെ ഭാര്യയും ഭർത്താവും തമ്മിൽ കുഴപ്പമില്ലാത്ത ഒരു ഒടക്ക് ആയി…..പിന്നെ ഇന്ന് രാവിലെ മെച്ചമില്ലാത്ത രീതിയിൽ വീണ്ടും നല്ലൊരു അടി കൂടി കഴിഞ്ഞു…..അതിൻ്റെ അമർഷമാണ് ജാനകി ഇപ്പൊൾ ഗെറ്റ് ഔട്ട് അടിച്ചത്. പിന്നെ അന്ന് അവൻ്റെ അളിയനും ചങ്കും ആയ രഞ്ജുനോട് എല്ലാം തുറന്നു പറഞ്ഞു,..,അവൻ ഒരു പോം വഴി ഉണ്ടാക്കാമെന്നു ഉറപ്പും കൊടുത്തു….. അന്ന് ഉച്ചക്ക് ക്ലാസിലോട്ട് തിരിച്ചു നടക്കുമ്പോൾ ആള് ഒഴിഞ്ഞ കോറിഡോർ വെച്ച് ജാനി അവളുടെ ദേഷ്യത്തിന്റെ

ഒരു പങ്ക് അവൻ്റെ പുറത്ത് തീർത്തു….. അന്ന് വൈകിട്ട് പാർക്കിങ്ങിൽ ഇരുന്നപ്പോൾ നിമ്മി വന്നു ദേവൻ്റെ ബൈക്കിൽ കേറുകയും എത്ര ഒഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *