എട്ടു മണിയായപ്പോഴേക്കും അവർ ഭക്ഷണം കഴിച്ചു. പാത്രങ്ങൾ കഴുകാൻ ഉമ്മയോടൊപ്പം അവളും കൂടിയെങ്കിലും ഷാഹിദ സമ്മതിച്ചില്ല.
“മോള് ഒന്നു കുളിച്ച് ഡ്രസ്സ് മാറിയിട്ട് അവന്റെ മുറിയിലേക്ക് ചെല്ലൂ. പാവം കാത്തിരുന്നു മുഷിയണ്ട..”
“ഈ ഉമ്മ….”
അവൾ ഷാഹിദയുടെ കവിളിൽ ഒന്നു പിച്ചിയിട്ട് മുറിയിലേക്ക് പോയി. കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു റഫീക്ക്.
“ഇക്ക ഒന്നു പുറത്തിറങ്ങാമോ ?”
“ഉം…??? എന്തുപറ്റി ??”
“എനിക്ക് തുണി മാറണം…കുളിക്കണം…”
“ഞാൻ നിന്റെ കേട്ട്യോനല്ലേ….???”
“ആണല്ലോ…എങ്കിലും ഇപ്പോൾ മോനൊന്നു പുറത്തേക്ക് പോയാട്ടെ…”
അവനെ തള്ളി പുറത്തിറക്കി അവൾ വാതിലടച്ചു. അവൻ കതകിൽ ഒന്നു തള്ളി.കുറ്റിയിട്ടിരിക്കുന്നു….കള്ളി.
അവൻ അടുക്കളയിലേക്ക് നടന്നു.
പാത്രങ്ങളൊക്കെ കഴുകി വച്ചിട്ട് കൈകൾ നൈറ്റിയുടെ തുമ്പുയർത്തി തുടക്കുകയായിരുന്നു ഷാഹിദ. പുറംകൈ കൊണ്ട് , നെറ്റിയിൽ പാറിവീണ ചുരുൾമുടി മാടിയൊതുക്കി തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ഉമ്മയെ അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
“എന്താ മുത്തേ….എന്തുപറ്റി…?”
അവന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു.