ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 7
Ummayum Ammayum Pinne Njangalum Part 7 | Author : Kumbhakarnan
[ Previous Part ]
റഫിക്കേ….വീടെത്തി കേട്ടോ…”
മേനോന്റെ ശബ്ദമാണ് അവനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. അവർ കാറിൽ നിന്നും ഇറങ്ങുമ്പോഴേക്കും ശാലു വീടിന്റെ വാതിൽ തുറന്നുകഴിഞ്ഞിരുന്നു. സന്ധ്യയായി. ഇരുട്ട് വീണുതുടങ്ങി. ആകാശം മൂടിക്കെട്ടി കിടക്കുന്നു. മഴയുടെ മുന്നറിയിപ്പെന്നവണ്ണം തണുത്ത കാറ്റ് വീശിയടിച്ചു. മേനോനും റഫീക്കും സിറ്റൗട്ടിലേക്ക് കയറിയതും മഴ ഇരച്ചു വീണു.
“ഈ മഴയ്ക്ക് ഇത്തിരി മുൻപേ പെയ്തുകൂടായിരുന്നോ..?”
സിറ്റൗട്ടിലേക്കിറങ്ങി ഒരു കൊച്ചു കുട്ടിയെപ്പോലെ മഴയിലേക്ക് കൈക്കുമ്പിൾ നീട്ടി , മഴയോടെന്നപോലെ അവൾ ചോദിച്ചു.
“ഇതുപോലൊരു മഴപ്രാന്തി.. ഹഹഹ..!!”
മേനോൻ അവളെ പരിഹസിച്ചു.
“ഒന്നു പോ ചേട്ടാ . നിങ്ങളൊരു അരസികശിരോമണിയാണ്. നല്ല മഴയിൽ, സ്റ്റീരിയോയിൽ ജോൺസൺ മാഷിന്റെ മെലഡിയൊക്കെ കേട്ട് കാറിൽ യാത്രചെയ്യുന്ന സുഖം… ആഹാ…അന്തസ്സ്.”
കൈക്കുമ്പിളിലെ മഴവെള്ളം മേനോന്റെ ദേഹത്തേക്ക് തെറിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
“പിന്നേ… വണ്ടിയോടിക്കുന്നവനറിയാം പെരുമഴയിലെ ഡ്രൈവിംഗിന്റെ കഷ്ടപ്പാട്. നീ മഴയും നോക്കി ഇവിടെ നിന്നോ. ദേ ഒരുത്തൻ മഴയും