എൻ്റെ മൺവീണയിൽ 24 [Dasan]

Posted by

എൻ്റെ മൺവീണയിൽ 24

Ente Manveenayil 24 | Author : Dasan | Previous Part


 

എല്ലാവർക്കും നന്ദി, അടുത്ത ഭാഗത്തോടെ കഥ അവസാനിക്കും. ഇത്രയും നാളും എനിക്ക് വേണ്ട പ്രചോദനം നല്ലിവർക്കും വിമർശിച്ചവർക്കും എൻ്റെ നന്ദി അറിയിക്കുന്നു.💘💘💘

കഥ തുടരുന്നു……

 

സീത പിണങ്ങി തലയും വെട്ടിച്ചു, ചുണ്ടും കൂർപ്പിച്ച പുറത്തേക്കിറങ്ങി. ഞാൻ വണ്ടിയുടെ കീ എടുത്ത് തുറന്ന് അച്ചാർ ബോട്ടിൽ എടുത്തു. അപ്പോഴേക്കും സീത മുൻപേ നടന്നിരുന്നു ഞങ്ങൾ രണ്ടുപേരും മുൻപും പുറകുമായി വീട്ടിലേക്ക് തിരിച്ചു ചെന്നു. ഞാൻ അച്ചാർ ബോട്ടിൽ രണ്ടും ചേച്ചിയെ ഏൽപ്പിച്ചു, തിരിച്ച് ഹാളിലേക്ക് വരുമ്പോൾ. സീത വന്നയുടനെ തന്നെ ചേട്ടൻറെ ചെവിട്ടിൽ സീത എന്തോ പറയുന്നുണ്ട്, ചേട്ടൻ “നോക്കട്ടെ പറയാം” എന്നൊക്കെ പറയുന്നു. സീത തൻ്റെ മുറിയിലേക്ക് പോകുന്ന വഴി എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അതിൻറെ അർത്ഥം രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മനസ്സിലായത്.
ചേട്ടൻ: മോനെ, ഇനി എന്തിനാണ് അവിടെ താമസിക്കുന്നത്? ഇവിടെ ആവശ്യത്തിനു സൗകര്യമുണ്ട്, ഇനി ഇവിടെ നിന്നാൽ പോരെ?
സീത: എന്നാൽ പോരെ അല്ല, നിന്നാൽ മതി.
ഞാൻ: അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ?
സീത: എപ്പോഴാണ് ഈ സമയം? ഇന്നുമുതൽ ചേട്ടൻ ഇവിടെയാണ് നിൽക്കുന്നത്, അല്ലെങ്കിൽ ചേട്ടൻറെ കൂടെ ഞാനും വരും. അവിടെ രണ്ടു മുറികൾ ഉണ്ടല്ലോ?
ഞാൻ: ഞാൻ ഇവിടെ നിൽക്കില്ല എന്നൊന്നും പറഞ്ഞില്ല, ഏതായാലും മോതിരം മാറ്റം കഴിയട്ടെ.
ചേട്ടൻ: അതൊരു ചടങ്ങ് മാത്രമല്ലേ മോനെ. മോൻ സുഖമില്ലാതെ കിടന്നത് മുഴുവൻ ഇവിടെയല്ലേ.
ഞാൻ: എന്നാലും നാട്ടുകാർ…
അത് മുഴുവൻ ആക്കാൻ സീത സമ്മതിച്ചില്ല.
സീത: ഏതു നാട്ടുകാർ, സുഖമില്ലാതെ കിടന്നപ്പോൾ ഒരു നാട്ടുകാരെയും നമ്മൾ കണ്ടില്ലല്ലൊ. ഈ നാട്ടുകാരെ പേടിക്കേണ്ടത് ഞങ്ങൾ അല്ലേ, ഞങ്ങൾക്ക് അവരെ പേടിയില്ല.
ഞാൻ: സുഖമില്ലാതെ കിടന്നപ്പോഴത്തെ പോലെ അല്ലല്ലോ ഇപ്പോൾ.
സീത: ഇപ്പോൾ എന്താ രണ്ടു കൊമ്പു വെച്ചിട്ടുണ്ടോ, ഒഴിവുകഴിവ് ഒന്നും പറയണ്ട ഇന്നുമുതൽ ചേട്ടൻ ഇവിടെയാണ്. അച്ഛൻ തന്നെ പറയട്ടെ, അന്നുള്ളതിൽ നിന്നും ഇപ്പോൾ എന്താണ് ചേട്ടന് സംഭവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *