എൻ്റെ മൺവീണയിൽ 24 [Dasan]

Posted by

തോന്നാം. അതുകൊണ്ട് ഇവിടത്തെ രീതി അനുസരിച്ച് അമ്മാവൻ , അമ്മായി എന്നു വിളിച്ചാൽ മതി.
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി, പിന്നെയും എന്തൊക്കെയോ സീത സംസാരിച്ചുകൊണ്ടിരുന്നു. വീടെത്തിയപ്പോൾ എല്ലാ ബന്ധുക്കളും പോയിട്ടുണ്ട്, അച്ഛനും അമ്മയും ഞങ്ങളെ നോക്കിയിരിക്കുന്നു. ഞങ്ങളുടെ വേഷവിധാനങ്ങൾ കണ്ടപ്പോൾ ചേട്ടനും ചേച്ചിയും അല്ല അച്ഛനും അമ്മയും ഞങ്ങളെ നോക്കുന്നുണ്ട്. സീത അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അച്ഛനും അമ്മയും എന്ന് വിളിക്കാൻ തീരുമാനിച്ചു.
ഞാൻ: ഞങ്ങളൊന്ന് ബീച്ചിൽ കയറി. ഡ്രസ്സ് കമ്പ്ലീറ്റ് നനഞ്ഞു.
അച്ഛൻ: അതിനെന്താ, ഇനിയിപ്പോൾ എവിടെയും പോകാമല്ലോ. നേരത്തെയും പോകാമായിരുന്നു, മോന് അവർ എന്ത് ചിന്തിക്കും ഇവർ എന്ത് ചിന്തിക്കും എന്നുള്ള ചിന്തയായിരുന്നു.
ഞങ്ങളെല്ലാവരും അകത്തേക്ക് കയറി, ഞാൻ കിടക്കുന്ന മുറിയിൽ കയറി ഡ്രസ്സ് മാറ്റി ഹാളിൽ വന്നപ്പോഴേക്കും അമ്മ ചായയുമായി വന്നു.
ഞാൻ: ഇപ്പോൾ സന്ധ്യ കഴിഞ്ഞില്ലേ ചായയുടെ ആവശ്യമുണ്ടായിരുന്നില്ല.
അമ്മ: നിങ്ങൾ വരുന്ന വഴി ചായകുടിച്ച് ആയിരുന്നൊ ?
ഞാൻ: ഇല്ല അമ്മ.
പെട്ടെന്ന് അച്ഛനും അമ്മയും പരസ്പരം നോക്കുന്നുണ്ട്. ഇവൻ, ചേട്ടൻ ചേച്ചി എന്ന് വിളിച്ചിരുന്നത് പെട്ടെന്ന് മാറി അച്ഛനുമമ്മയും ആയത് എങ്ങനെയെന്ന് ചിന്തിക്കുന്നുണ്ടാവും. ഒരു നിറഞ്ഞ പുഞ്ചിരി രണ്ടുപേരുടെയും മുഖത്ത് കാണാൻ ഉണ്ടായിരുന്നു.
അച്ഛൻ: അടുത്ത ഞായറാഴ്ച ഇവിടത്തെ വിരുന്നാണ്. എൻറെ അനിയൻ രണ്ടുമൂന്നു ദിവസം മുമ്പ് വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ എൻറെ ഫ്രണ്ട്സിന് ഒക്കെ വിളിക്കണം, മോൻറെ ഓഫീസിൽ ഉള്ളവരെയും വിളിക്കണം. അവർക്കു വരാൻ ഇവിടെ ആണല്ലോ എളുപ്പം. ഓഫീസിൽ ഞാൻ വന്ന് വിളിച്ചോളാം. ഇവിടത്തെ കാര്യങ്ങൾക്കു ഓടാനും മോൻ മാത്രമേയുള്ളൂ. നാളെയോ മറ്റന്നാളോ പാചകക്കാരൻ വരും, ലിസ്റ്റ് ഇടാൻ. വൈകുന്നേരം വരാനാണ് പറഞ്ഞിരിക്കുന്നത്, അപ്പോൾ മോനും ഉണ്ടാവുമല്ലോ. മോതിരം മാറാനുള്ള സമയം രാവിലെ ആയതുകൊണ്ട്, അവിടെനിന്നും വരുന്നവരോട് തലേദിവസം വരാൻ പറയാം. ഇവിടെ എവിടെയെങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാമല്ലോ. മോൻറെ അഭിപ്രായം എന്താ?
ഞാൻ: അച്ഛൻ തീരുമാനിച്ചോളൂ, കൂടെ ഞാൻ ഉണ്ടാവും എന്തു കാര്യത്തിനും.
അത് കേട്ടപ്പോൾ അച്ഛന് സന്തോഷമായി. പിറ്റേദിവസം എൻഗേജ്മെൻറിനുള്ള ഡ്രസ്സ് എടുക്കാൻ പോയി. എല്ലാം എടുത്തു വന്നപ്പോൾ രാത്രിയായി.

ചൊവ്വാഴ്ച വൈകിട്ട് പാചകക്കാരൻ എത്തി, രണ്ടു തരം പായസം വേണ്ടത്ര കറികളും കൂട്ടിയുള്ള സദ്യയ്ക്കുള്ള ലിസ്റ്റ് തയ്യാറാക്കി. അച്ഛൻ മാർക്കറ്റിലുള്ള സുഹൃത്തിൻറെ പച്ചക്കറി കടയിൽ ലിസ്റ്റ് കൊടുത്തു, വെള്ളിയാഴ്ച സാധനങ്ങൾ എത്തിച്ചേക്കാം എന്ന് പറഞ്ഞു. പലചരക്ക് സാധനങ്ങളും അച്ഛൻ തന്നെ ഏർപ്പാടാക്കി, എല്ലാം അവർ എത്തിച്ചേക്കാം എന്ന് പറഞ്ഞു. വ്യാഴാഴ്ച അച്ഛൻറെ അനിയൻ ചിറ്റപ്പൻ എത്തി. കാര്യങ്ങൾ ഗംഭീര രീതിയിൽ തന്നെ നടന്നു. തലേദിവസം വൈകുന്നേരം തന്നെ അവിടെ നിന്നും വരുനുള്ളവർ വന്നു.

Leave a Reply

Your email address will not be published. Required fields are marked *