കൊണ്ടിരിക്കും.
ഞാൻ: എന്നാൽ നീ വേഗം പൊയ്ക്കോ, നാളെ വന്നാൽ ഞാൻ പൈസ എടുത്തു തരാം.
ഞാനവിടെ നിന്നും ദോശയും ചമ്മന്തിയും കഴിച്ചു, ഒരു കട്ടനും കുടിച്ച് പതിയെ റൂമിലേക്ക് നടന്നു. റൂം തുറന്ന് അകത്തു ചെന്നപ്പോൾ, ആരോ അവിടെ വന്നു പോയിട്ടുണ്ട് എന്ന് മനസ്സിലായി. സമയം നോക്കിയപ്പോൾ 8:30, നനച്ചു വച്ചിരുന്ന തുണി വാഷ് ചെയ്തു, വെള്ളത്തിൽ ഇട്ടു വെച്ചു. എല്ലാം കഴിഞ്ഞ് കട്ടിലിൽ വന്നു കിടന്നു.
പിറ്റേദിവസം പതിവു പോലെ എഴുന്നേറ്റു, ബ്രഷ് ചെയ്യാൻ പുറത്തേക്കിറങ്ങിയപ്പോൾ അവളുടെ അമ്മായി അവിടെ നിൽപ്പുണ്ട് (അച്ഛൻ്റെ പെങ്ങൾ ). ഞാൻ പെട്ടെന്ന് ബ്രഷ് ചെയ്ത് അകത്തുകയറി വെള്ളത്തിലിട്ടു വച്ചിരുന്ന തുണിയെടുത്ത് വിരിച്ചു. അതു കഴിഞ്ഞ് കുളിച്ച് ഡ്രസ്സ് മാറി, പതിയെ ഇറങ്ങി. സീതയെ രണ്ടുദിവസമായി കാണാനേയില്ല, അവൾക്ക് അവളുടെ ബന്ധുക്കളെല്ലാം വന്നേക്കുന്ന ദിവസമല്ലേ. നടന്നു കുറച്ചു ദൂരം ചെന്നപ്പോഴാണ് ഫോണിൻറെ കാര്യം ഓർത്തത്, അതെടുക്കാൻ മിക്കവാറും മറക്കുന്നു. സുധിയെ വിളിക്കണമെങ്കിൽ ഫോണിലാണ് നമ്പർ, ഏതായാലും അവൻ വന്നോളും. ഇന്നലെ ചെന്നിട്ടും ആരെങ്കിലും വിളിച്ചിരുന്നോ എന്നറിയാൻ ഫോണെടുത്തു നോക്കിയില്ല. ഏതായാലും അവൻ ഓഫീസിലേക്കും വരും, ഇനി തിരിച്ചു ചെല്ലേണ്ട. ഓഫീസിൽ പതിവുപോലെ തന്നെ. ഉച്ചയായപ്പോഴേക്കും സുധി വന്നു, സുധിയുമായി ബാങ്കിൽ പോയി പൈസ എടുത്തു കൊടുത്തു. തിരിച്ചുവന്നപ്പോൾ രവി ചേട്ടൻ പറഞ്ഞു ആരോ എന്നെ വിളിച്ചിരുന്നു എന്ന്, ചേട്ടൻറെ മൊബൈലിൽ ആണ് വിളിച്ചത്. ഞാൻ തിരിച്ചു വിളിച്ചപ്പോൾ സീതയുടെ അച്ഛനാണ്.
ഞാൻ: ഹലോ
അച്ഛൻ: എന്താണ് മോനെ, രണ്ടുദിവസമായി കാണാനില്ലല്ലോ?
ഞാൻ: പ്രത്യേകിച്ച് ഒന്നുമില്ല. ഇന്നലെ വൈകിട്ട് സുധി വന്നിരുന്നു, സുധിയുമായി കുറച്ചുനേരം പുറത്ത് പോയി, താമസിച്ചാണ് വന്നത്.
അച്ഛൻ: ഇവിടെ ഒരാൾ രണ്ടു ദിവസമായി ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല, ഞങ്ങൾ എല്ലാവരും ഒരുപാട് നിർബന്ധിച്ചു. മോൻ വന്നിട്ടേ കഴിക്കൂ എന്ന് നിർബന്ധം പിടിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് മോൾ റൂമിൽ വന്നിരുന്നു. വൈകിട്ട് ഇങ്ങോട്ട് വാ, ഇവിടെ എല്ലാവർക്കും ഒന്ന് പരിചയപ്പെടണമെന്ന്.
ഞാൻ: ശരി അച്ഛാ.
വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങാൻ താമസിച്ചു. പോകുന്നവഴി തട്ടുകടയിൽ നിന്നും ചമ്മന്തിയും ദോശയും കഴിച്ചിട്ടാണ് റൂമിലേക്ക് പോയത്, അവിടെച്ചെന്ന് കുളിയും തേവാരവും എല്ലാം കഴിഞ്ഞു സീതയുടെ വീട്ടിലേക്ക് നടന്നു. ചിറ്റപ്പനും അമ്മാവനും (അച്ഛൻ്റെ പെങ്ങളുടെ ഭർത്താവ്) പോയിട്ടുണ്ടായിരുന്നു. ചിറ്റയും അമ്മായിയും പിള്ളേരും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നെ