എൻ്റെ മൺവീണയിൽ 24 [Dasan]

Posted by

ചേട്ടൻ: കൂടുതൽ ആയിട്ട് ഒന്നും സംഭവിച്ചിട്ടില്ല. നിങ്ങൾ അങ്ങോട്ട് പോയ സമയത്ത്, എറണാകുളത്ത് നിന്നും അച്ഛൻ വിളിച്ചിട്ടുണ്ടായിരുന്നു. അവർ ഒരു ദിവസം ഇങ്ങോട്ട് വരാമെന്നും മറ്റുള്ള കാര്യങ്ങൾ നേരിട്ട് സംസാരിക്കാം എന്നും പറഞ്ഞു. ഞാനപ്പോൾ ഈ വെള്ളിയാഴ്ച വരാൻ പറഞ്ഞു, എന്നിട്ട് ശനിയാഴ്ച മോനുമായി തിരിച്ചു പോകാമെന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്.
ഇത് കേട്ടപ്പോൾ സീത ചേട്ടനെ നോക്കുന്നുണ്ട്.
സീത: അവരോട് ഒരു വണ്ടിയും വിളിച്ചു വരാൻ പറഞ്ഞാൽ പോരായിരുന്നൊ?ചേട്ടൻ ശനിയാഴ്ച പോയി ഞായറാഴ്ച തിരിച്ചു വരണ്ടെ? അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയുടെ ക്ഷീണം, അച്ഛനെന്താണ് അതോർക്കാതിരുന്നത്.
ചേട്ടൻ: ഞാൻ അത് ഓർത്തില്ല. ഇനിയിപ്പോൾ മോൻ തിങ്കളാഴ്ച വെളുപ്പിന് വന്നാലും മതി.
സീതക്ക് അതുകേട്ടപ്പോൾ ഈർഷ്യ കേറി. ഭക്ഷണത്തിൻ്റെ പാത്രം അവിടെത്തന്നെ വെച്ച് ചാടിത്തുള്ളി റൂമിലേക്ക് പോയി. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു എഴുന്നേറ്റു. ഞാൻ റൂമിലേക്ക് പോകാൻ തയ്യാറായപ്പോൾ
ചേട്ടൻ: മോനെ, അല്ലെങ്കിൽ തന്നെ മോൾ കലിപ്പിലാണ്. ഇപ്പോൾ അങ്ങോട്ട് പോയാൽ, പുറകെ ഉടൻ അവിടെ എത്തും.
ഞാൻ: ഇപ്പോൾ വരാം വണ്ടി ലോക്ക് ആണോ എന്ന് നോക്കണം റൂം പൂട്ടണം മൊബൈൽ എടുക്കണം. ഞാനങ്ങനെ റൂമിലേക്ക് പോയി, വണ്ടി ലോക്ക് ആണൊ എന്ന് നോക്കി മൊബൈൽ എടുത്ത് റൂം പൂട്ടി തിരിച്ചുവന്നു. ഇനി ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി, സീത റൂമിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് ചേട്ടനോട് ബെഡ്ഷീറ്റ് വാങ്ങി ഒഴിഞ്ഞു കിടന്നിരുന്ന ബെഡ്റൂമിൽ കയറി. ഷീറ്റ് വിരിച്ച്, കോമൺ ബാത്റൂമിൽ പോയി വന്നു വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. അറ്റാച്ചഡ് ഇല്ലാത്ത ബെഡ് റൂം ആണത്. കുറച്ചു കഴിഞ്ഞപ്പോൾ ഹാളിൽ
സീത: ചേട്ടൻ എവിടെ? പോയോ?
ചേട്ടൻ: ഇല്ല. ഇവിടെയുണ്ട്.
സീത: എവിടെ?
ചേട്ടൻ: ദാ ആ മുറിയിൽ.
സീത: ചേട്ടനെ എന്തിനാണ് അവിടെ കിടത്തിയത്? എൻറെ മുറി കൊടുക്കാം ആയിരുന്നല്ലോ, ഞാൻ അവിടെ കിടക്കും ആയിരുന്നല്ലോ.
സീത മുറിയുടെ വാതിലിൽ വന്ന് മുട്ടി, വിളി തുടങ്ങി.
സീത: ചേട്ടാ……. ചേട്ടാ……. വാതിൽ തുറക്ക്. ചേട്ടാ……. ഒന്ന് വാതിൽ തുറക്കു……
കുറച്ചുനേരം ഇതേ വിളി തുടർന്നുകൊണ്ടിരുന്നു.
സീത: അച്ഛന് എന്നെ വിളിക്കാമായിരുന്നില്ലേ? ചേട്ടൻ ഉറക്കമായെന്നു തോന്നുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റുകൾ എല്ലാം ഓഫ് ആയി, എല്ലാവരും കിടന്നു എന്ന് തോന്നുന്നു.

ഞാൻ എഴുന്നേൽക്കുമ്പോൾ ചേട്ടൻ്റെ കുളികഴിഞ്ഞിട്ടുണ്ട്, റൂമിൽ നിന്നും ഇറങ്ങി വരുന്നു. ചേട്ടന് 8 മണിക്ക് യൂണിയനിൽ ഒപ്പിടണം, ഇപ്പോൾ ആറേമുക്കാൽ. എന്നെ കണ്ടപ്പോൾ
ചേട്ടൻ: രമണി, മോനെ ചായ കൊടുക്ക്.
ഞാൻ പോയി വായ കഴുകി വന്നപ്പോൾ ടേബിളിൽ ഇരുന്ന ചായ എടുത്ത് കുടിച്ചു.
ഞാൻ: അങ്ങോട്ട് പോയിട്ട് വരാം.

Leave a Reply

Your email address will not be published. Required fields are marked *