കഴിഞ്ഞപ്പോൾ അച്ഛൻ തിരിച്ചു വരുന്നത് കണ്ടു. ഞാൻ താമസിക്കുന്ന മുറിയുടെ സിറ്റൗട്ടിൽ കസേരയിലിരുന്നു. അവിടെനിന്നും അനക്കമൊന്നുമില്ല, ഞാൻ വീണ്ടും ബാത്റൂമിൽ ചെന്ന് തുണി കഴുകി തിരിച്ചുകൊണ്ടുവന്ന അയയിൽ വീണ്ടും വിരിച്ചു. സിറ്റൗട്ടിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു. ഇത്രയൊക്കെ പറഞ്ഞപ്പോൾ എന്തെങ്കിലും പ്രതികരണം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു, ഇല്ല. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഇതേ നിലപാട് ആണെങ്കിൽ ഇവിടെ നിന്നും മാറുന്നതാണ് നല്ലത്. ഇനി അമ്മായിയുടെ പ്രലോഭനങ്ങളിൽ വീണിട്ട് ഉണ്ടെങ്കിൽ അത് നടക്കട്ടെ. വൈകിട്ട് സുധിയെ വിളിക്കാം, അവിടെ ലക്ഷ്മി ഇല്ലല്ലോ തൽക്കാലം അങ്ങോട്ട് പോകാം. വസ്ത്രം ഉണങ്ങുന്നതുവരെ ഞാൻ സിറ്റൗട്ടിൽ തന്നെ ഇരുന്നു. നല്ല വെയിൽ ആയിരുന്നതിനാൽ തുണികൾ വേഗം ഉണങ്ങി. അത് എടുത്ത് അകത്തു വച്ചു, വാതിൽ അടച്ചു കുറ്റിയിട്ടു കട്ടിലിൽ കയറി കിടന്നു. നല്ലൊരു ഉറക്കം ഉറങ്ങി എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയി. അവർ എൻറെ മോശം സമയത്ത് കൂടെയുണ്ടായിരുന്നവരാണ്, അതുകൊണ്ട് എൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചിട്ട് പോകാം. ഇങ്ങനെ കരുതി ഡ്രസ്സ് എടുത്തിട്ട് വാതിൽ പൂട്ടി അങ്ങോട്ട് നടന്നു. ഞാൻ സിറ്റൗട്ടിൽ ആരെയും കാണാഞ്ഞതിനാൽ വാതിൽ തുറന്നു അകത്തു കയറി, ഞായറാഴ്ച ആയിരുന്നതിനാൽ എല്ലാവരും സിനിമ കാണുകയായിരുന്നു. ഞാനും അവിടെ ഇരുന്നു, സിനിമ കഴിഞ്ഞിട്ട് പറയാം എന്ന് കരുതി. സിനിമ കഴിഞ്ഞപ്പോൾ സന്ധ്യയായി, സീത വിളക്കുവെച്ചു.
ഞാൻ: എൻറെ മോശം സമയത്ത് നിങ്ങളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എനിക്ക് നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പറയുന്നത് നിങ്ങളോട് എല്ലാവരോടും കൂടിയാണ്, നിങ്ങൾക്ക് എന്നിൽ നിന്നും സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള എന്തെങ്കിലും പ്രവർത്തി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് എൻറെ വിശ്വാസം. പിന്നെ രണ്ടുദിവസം ഞാൻ ഇവിടെ നിന്നും മാറി നിന്നത്, ഞാനിവിടെ ഒറ്റപ്പെടുന്നു എന്ന ഒരു തോന്നൽ ഉണ്ടായതുകൊണ്ടാണ്. എന്നെ മനസ്സിലാക്കേണ്ടവർക്ക് പോലും………. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, ഞാൻ ഇപ്പോൾ ഇവിടെ കയറി വന്നപ്പോൾ എനിക്ക് മനസ്സിലായി നിങ്ങൾ എല്ലാവരും സന്തോഷമായാണ് ഇരിക്കുന്നതെന്ന്. എനിക്കതിൽ സന്തോഷമേയുള്ളൂ. ഞാനായിട്ട് ഇനി നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. ഞാൻ ഇന്ന് തന്നെ സുധിയുടെ മുറിയിലേക്ക് മാറുകയാണ്, അവിടെ ലക്ഷ്മി ഇല്ല. അവനെ ഞാൻ വിളിച്ചിട്ടില്ല, നിങ്ങളെ കണ്ടു എല്ലാകാര്യങ്ങളും പറഞ്ഞിട്ട് വിളിക്കായെന്ന് കരുതി. രാത്രിയിൽ യാത്ര പറയുന്നില്ല.
എല്ലാവരും നിശബ്ദരായി ഇരിക്കുകയാണ്. സീത തൻറെ മുറിയിലേക്ക് കയറിപ്പോയി. ഞാൻ മറ്റു രണ്ടുപേരെയും നോക്കി, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഒരേ ഇരിപ്പ്. ഞാൻ പോകാൻ തിരഞ്ഞ് വാതിൽ തുറന്നതും ഒരാൾ എൻറെ കയ്യിൽ കയറി പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ സീത ബാഗും തൂക്കി നിൽക്കുന്നു.
സീത: എന്നെ ആരെ ഏൽപ്പിച്ചിട്ട് ആണ് പോകാൻ പോകുന്നത്. ഇത്രയും നേരം ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഞാൻ ഇവിടെയുണ്ടെന്ന് ഉള്ള കാര്യം പോലും മറന്നു കൊണ്ടാണ് പോയത്. എവിടെപ്പോകുന്നു എന്ന് പോലും എന്നോട്
എൻ്റെ മൺവീണയിൽ 24 [Dasan]
Posted by