കിടന്നിരുന്ന ഡ്രസ്സ് എടുത്ത് അകത്തിട്ടു, വാതിൽ പൂട്ടി താക്കോൽ ചേച്ചിയെ ഏൽപ്പിച്ചു. ഞാൻ നടന്നു ബസ്റ്റോപ്പിൻ്റെ അടുത്തുകൂടെ പോകുമ്പോൾ, സീത അവിടെ ബസ്സ് കാത്തു നിൽപ്പുണ്ട്. എന്നെ കണ്ടിട്ട് മുഖവും വീർപ്പിച്ചു നിൽക്കുകയാണ് ചെയ്തത്. ഞാൻ നോക്കിയെങ്കിലും, എന്നെ തീരെ ഗൗനിച്ചില്ല. ഓഫീസിൽ ചെല്ലുമ്പോൾ ആരും എത്തിയിട്ടില്ല, കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും എത്തി. പഴയതുപോലെ തിരക്കായിരുന്നു. ഇടയ്ക്ക് രവിച്ചേട്ടൻ അടുത്ത് വന്ന്, മകളുടെ ബർത്ത് ഡേ ആണ് ഇന്ന്, വൈകിട്ടാണ് ആഘോഷം ഇവിടെ അജയനെ മാത്രമേ വിളിക്കുന്നു ഉള്ളൂ. ഇന്ന് നമുക്ക് വീട്ടിൽ കൂടാം എന്നു പറഞ്ഞു. ഉച്ചക്ക് പുറത്തു ചായക്കടയിൽ പോയി ഒരു ചായയും പഴംപൊരിയും കഴിച്ചു. അടുത്തുള്ള ചെറിയ ജ്വല്ലറിയിൽ കയറി ഒരു സെറ്റ് ചെറിയ കമ്മൽ വാങ്ങി. ചേട്ടനെ വിളിച്ചു ഇന്ന് വരില്ല സഹപ്രവർത്തകൻ്റെ വീട്ടിൽ ഒരു പരിപാടി ഉണ്ടെന്നും പറഞ്ഞു. സീതയുമായി രാവിലെ ഉണ്ടായ സംഭവം പറഞ്ഞു, അതുകൊണ്ട് ഈ വിവരം പറയേണ്ട എന്നും പ്രത്യേകം പറഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ രവി ചേട്ടൻറെ നമ്പർ കൊടുത്തു. പെണ്ണിന് ഇത്തിരി വാശി കൂടുതലാണ്, അതു കുറക്കണം. വൈകുന്നേരം ഓഫീസിൽ നിന്നും രവി ചേട്ടനോടൊപ്പം പോയി. പോകുന്ന വഴി മൊബൈൽ ഓഫ് ചെയ്തു വച്ചു. അവിടെ ചെന്നപ്പോൾ രവി ചേട്ടൻറെ രണ്ട് അനിയന്മാരും അവരുടെ കുടുംബവും അമ്മയും മാത്രമാണുണ്ടായിരുന്നത്. ചേട്ടൻറെ അച്ഛൻ വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു, അമ്മ മാത്രമാണ് ഇപ്പോഴുള്ളത്. അമ്മ രവി ചേട്ടൻറെ കൂടെയാണ് താമസിക്കുന്നത്. രവിച്ചേട്ടന് രണ്ടു കുട്ടികളാണ്, മൂത്തയാൾ ആൺ കുട്ടിയാണ് രാഹുൽ 11 വയസ്. രണ്ടാമത്തെ മകൾ രേഷ്മ 7 വയസ്. മോളുടെ കയ്യിൽ ആ കമ്മലിൻറെ ചെപ്പ് കൊടുത്തു.
ഞാൻ: അങ്കിളിൻറെ, ഹാപ്പി ബർത്ത് ഡേ ടു മോളു.
രേഷ്മ: താങ്ക്സ് അങ്കിൾ.
അങ്ങനെ ഫംഗ്ഷൻ തുടങ്ങി, എല്ലാവരും വട്ടം കൂടി നിന്ന് മോള് കേക്കു മുറിച്ചു.
ഹാപ്പി ബർത്ത്ഡേ റ്റു യു……… ഹാപ്പി ബർത്ത്ഡേ റ്റു രേഷ്മ………. ഇങ്ങനെ എല്ലാവരും ഏറ്റുപാടി. അതുകഴിഞ്ഞ് ചേട്ടനും അനിയന്മാരും കൂടി വെള്ളമടിക്കുള്ള ചുറ്റുപാട് കൂട്ടി. ചേട്ടൻ എന്നോട് ഒരുപാട് നിർബന്ധിച്ചു, ഞാൻ തീർത്തു പറഞ്ഞു വേണ്ട എന്ന്. വെള്ളമടി തുടങ്ങി, കൂടെ ഞാനും ഇരുന്നു. സമയം അങ്ങനെ നീങ്ങി, രവി ചേട്ടൻറെ ഭാര്യ രാഗിണി ചേച്ചി ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. സമയം ഏകദേശം പത്തു മണിയോടടുക്കുന്നു, ചേട്ടനും അനിയന്മാരും നല്ല പിമ്പിരി ആണ്. മൂന്നുപേർക്കും എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥ. രാഗിണി ചേച്ചി ഭക്ഷണം ഞങ്ങൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നു തന്നു. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് രവി ചേട്ടൻറെ മൊബൈൽ അടിക്കുന്നു. ചേട്ടൻ അതെടുത്ത് അറ്റൻഡ് ചെയ്തു, എന്നിട്ട് എൻറെ നേരെ നീട്ടി.
ഞാൻ: ഹലോ
ചേട്ടൻ: മോനെ അജയ,
മറുതലക്കൽ ഭാവി അമ്മായിയച്ഛനാണ്.
ഞാൻ: അതെ, പറഞ്ഞോളൂ.
ചേട്ടൻ: ഇവിടെ ആകെ പ്രശ്നമാണ്, മോൾക്ക് മോനെ ഇപ്പൊ തന്നെ കാണണമെന്ന് പറഞ്ഞു, മുറിയിൽ കയറി ഇരിക്കുകയാണ്. എത്ര വിളിച്ചിട്ടും വാതിൽ
എൻ്റെ മൺവീണയിൽ 24 [Dasan]
Posted by