നീയും ഞാനും 3
Neeyum Njaanum Part 3 | Author : Archana Arjun
[ Previous Part ]
എന്റെ ജീവിതം തന്നെ ആ ഒറ്റ ദിവസം കൊണ്ട് മാറിമാറിഞ്ഞതറിയാതെ പുറത്ത് തകർത്ത് പെയ്യാൻ ഒരു മഴ വെമ്പൽ കൊണ്ട് നിൽപ്പുണ്ടായിരുന്നു………..
അവളോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു…..
“തനൂ നീ…. ന്തൊക്കെയാണ് വിളിച്ചു പറയണേ എന്ന് വല്ല ബോധവും ഇണ്ടോ.”
“നല്ല ബോധം ഉണ്ടായിട്ട് തന്നെയാടാ…. നീയിങ്ങനെ ഇരുന്ന് തുരുമ്പെടുക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാ അല്ലാണ്ട് ഇതൊരു പൈങ്കിളി പ്രേമം ആണെന്ന് മാത്രം നീ വിചാരിക്കരുത് ……”
താഴെ വീണ ഫോൺ എടുക്കുന്നതിന്റെ ഇടയിൽ ഞാൻ ചിരിച്ചു പോയി…..
“അല്ലേലും നിനക്ക് ആ പരുപാടി പറഞ്ഞിട്ടില്ലലോ…… എന്തായാലും ഇപ്പോൾ എനിക്ക് കല്യാണം വേണ്ട….. നിനക്ക് വെയിറ്റ് ചെയ്യാൻ തോന്നുവാണേൽ ചെയ്തോ…. എന്നാലും ഞാൻ ഉറപ്പ് പറയണില്ല കാരണം എന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനാമെന്താണെന്ന് എന്നേക്കാൾ നന്നായി അറിയാവുന്നതാണ് നിനക്ക് അത് ഞാൻ പ്രതേകം പറയണ്ടല്ലോ………
ഒരു കൂട്ട് വേണം എന്നതിനെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല……….നോക്കാം അത്രയുമേ പറയാൻ പറ്റൂ…”
“ഓ നെവർ മൈൻഡ്….. അറിയാത്ത ഒരാളെ കേട്ടുന്നേലും നല്ലതല്ലേ അറിയുന്ന ആളെ കെട്ടുന്നത് അതുകൊണ്ട് മാത്രമാണ് ഞാൻ ചോദിച്ചത്…. ശെരി നിന്റെ ഇഷ്ടം പോലെ ചെയ്യൂ… ഞാൻ പറഞ്ഞെന്നെ ഉള്ളൂ….. രാത്രി ഫൂഡ് ഉണ്ടാക്കി വെയ്യ്ക്കണോ…..”
“കിട്ടിയ കൊള്ളാം……”
“അയ്യടാ ഓസിന് ഉണ്ടാക്കി അങ്ങനെ നീ തിന്നണ്ട എഴുന്നേറ്റ് വന്ന് വല്ല ഹെല്പും ചെയ്…….”
അവളെന്നെ കുത്തി പൊക്കി അടുക്കളയിലേക്ക് നടത്തിച്ചു…..
“ചപ്പാത്തിക്കുള്ള മാവ് ശരിയാക്ക് ഞാൻ വെജിറ്റബിൾ കറി ഉണ്ടാക്കാം….”
“അയിന് വെജിറ്റബിൾ ഇല്ലല്ലോ…..”
“ഊള ഒരു ഫ്ലാറ്റ് എടുത്തിട്ടിട്ട് അവനു തിന്നാൻ ഒരു വെള്ളരി പോലും ഇവിടില്ല…..കഴുത…. എനിക്കറിയാം ഇവിടെ ഒരു വേപ്പില പോലും ഇല്ലന്ന്… ഞാൻ അതോണ്ട് വാങ്ങിക്കൊണ്ടു വന്നു……”
വളരെ നിഷ്കളങ്കമായി ഞാൻ അവളെ നോക്കി ചിരിച്ചു…..
കിറ്റിലിരുന്ന ഒരു ക്യാരറ്റ് എടുത്തു എന്റെ നേർക്ക് അവളെറിഞ്ഞെങ്കിലും ഞാൻ അത് വിദഗ്തമായി പിടിച്ചെടുത്തു കഴിച്ചു……..
പിന്നീട് ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ അങ്ങനെ കുക്കിംഗ്‌ലേക്ക് കടന്നു…..
അങ്ങനെ എല്ലാ പണിയും തീർത്ത എന്നെ പിന്നെയും നല്ല നാല് തെറി പറഞ്ഞുകൊണ്ടവൾ പോയി…..