❣️ നീയും ഞാനും 3 [അർച്ചന അർജുൻ]

Posted by

ചിരിച്ചോണ്ട് അവളെ യാത്രയാക്കി ഞാൻ പോയി ഫ്ലാറ്റിന്റെ ഡോർ അടച്ചു……

അപ്പൊ ഏകദേശം 5 മണി ആയിരിക്കുന്നു……. പുറത്താണേൽ നല്ല മഴ…. എനിക്കപ്പൊ ഒരു ചായ കുടിക്കണം ന്ന് തോന്നി….

ഞാൻ വേഗം തന്നെ പോയി ഒരു ചായ ഉണ്ടാക്കി ബാൽക്കണിയിലേക്ക് പോയി അതാസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു…….

ചായ കപ്പ് കണ്ടപ്പോൾ വീണ്ടും പഴയ ഓർമ്മകൾ എന്നിലേക്ക് അലയടിച്ചെത്തി……..

******************

നിളയുമായിട്ടുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം…. ഞങ്ങൾ രണ്ടുപേരുടെയും ക്ലാസുകൾ കഴിയാൻ കഷ്ട്ടിച്ചു ഒരു മാസം അത്രേ ഉള്ളൂ……

ഭാവി കാര്യങ്ങൾ എല്ലാം വെൽ പ്ലാനിങ് ആയിരുന്നു…..ഫിനാൻഷ്യലി എന്റേത് വളരെ വളരെ മുന്നിലുള്ള ഒരു കുടുംബമായിരുന്നു…….

അച്ഛൻ പേര് കേട്ട ബിസ്സിനെസ്സ് മാൻ….. ചേട്ടൻ അറിയപ്പെടുന്ന കോളേജിലെ പ്രൊഫസർ…. അമ്മ നല്ല ഒന്നാന്തരം ഹൌസ് വൈഫ്‌….. പക്ഷെ ആർഭാടത്തിലൊന്നും എനിക്ക് താല്പര്യമേ ഇല്ലായിരുന്നു….. എനിക്ക് ആവിശ്യമുള്ളത് മാത്രം മതിയായിരുന്നു എനിക്ക്… അതിനാൽ തന്നെ വീട്ടുകാരെ അപേക്ഷിച്ചു എനിക്ക് നോർമൽ ലൈഫ് ആയിരുന്നു………

നിളയെ വെച്ച് എന്നെ കംപൈർ ചെയ്താൽ വയസ് മാത്രമായിരുന്നു ഏക വിഷയം….. എന്റെ വീട്ടിൽ ഇക്കാര്യം നേരത്തെ അറിയാമെന്നുള്ളതുകൊണ്ട് തന്നെ അവർ വളരെ ഹാപ്പി ആയിരുന്നു….. എന്തെന്നാൽ ഞാൻ ആളൊരു ഇത്തിരി അലമ്പ് ആണെങ്കിലും പണത്തിന്റെ ഹുങ്കോ അല്ലെങ്കിൽ ഒരു അനാവശ്യ പ്രശ്നമോ ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല എന്നതുതന്നെ….

ഇപ്പോ നിങ്ങൾ വിചാരിക്കും ഇത്രയും സെറ്റപ്പ് ഉണ്ടെങ്കിൽ എന്തിനാണ് എല്ലാവരെയും വിട്ടു വെറുമൊരു ബിപിഓ ആയി ഇവിടെ എന്തിനു നിൽക്കുന്നു എന്നത്…….. അത് നമ്മുക്ക് വഴിയേ അറിയാല്ലോ…….

അപ്പൊ പറഞ്ഞു വന്നത് എന്തെന്നാൽ ഡിഗ്രി കഴിഞ്ഞു അച്ഛനോടൊപ്പം ബിസ്സിനെസ്സിൽ ചേരുക നിളയെ കെട്ടുക ഡിസ്റ്റൻസ് ആയി എന്റെ ഹയർ സ്റ്റഡീസ് നടത്തുക .. ഇങ്ങനെ ഭാവി സുരക്ഷിതമായി എന്നെ മാടി വിളിക്കുന്ന ആ സ്വപ്നത്തിൽ മുഴുകി ഇരുന്നു ക്യാന്റീനിൽ അവന്മാർക്കൊപ്പമിരുന്നു ചായ കുടിക്കവേ എന്റെ ക്ലാസ്സിൽ തന്നെയുള്ള യദു ഓടി ചാടി എന്റെ അടുക്കൽ വന്നു പറഞ്ഞു…..

” നിന്നേ ദേ വാസുദേവൻ സർ വിളിക്കുന്നുണ്ട് ഉടനെ ചെല്ലാൻ പറഞ്ഞു ……….. ”

മൂഞ്ചി ന്ന് മനസ്സിൽ പറഞ്ഞ മതീല്ലോ…..

” നീ ചെന്നോ ഞാൻ എത്തിയേക്കാം ”

അത്രയും പറഞ്ഞു നെഞ്ചിടിപോടെ ഞാനിരുന്നു……..

” അളിയന് ചീട്ട് വീണെന്ന തോന്നണേ…. ”

കൂട്ടത്തിലിരുന്ന ജോർജ് എനിക്കിട്ട് കുത്തി……..

Leave a Reply

Your email address will not be published. Required fields are marked *