❣️ നീയും ഞാനും 3 [അർച്ചന അർജുൻ]

Posted by

“സർ…. നിളയെ എനിക്ക് ഇഷ്ടമാണ്…അവൾക്കും…… സാറിന് അതറിയാമല്ലോ …….. ഞങ്ങൾക്ക് വേണെമെങ്കിൽ സാറിനെ ധിക്കരിച്ചു പോയി രജിസ്റ്റർ മാര്യേജ് ചെയ്യാം…. പക്ഷെ എനിക്കോ അവൾക്കോ അതിൽ തീരെ താല്പര്യമില്ല….. സർ തന്നെ അവളെ കൈ പിടിച്ചു എന്നെ ഏൽപ്പിക്കണം എന്നെന്നിക്ക് നല്ല നിർബന്ധം ഉണ്ട് ….. അത് വരെ എങ്കിൽ അതുവരെ ഞങ്ങൾ കാത്തിരിക്കും സർ…. അല്ലാതെ ഓടിപോയി കല്യാണം കഴിക്കണ ഒരു ടൈപ്പ് കാമുകനല്ല ഞാൻ…. അവളെ പൊന്നു പോലെ നോക്കാനുള്ള കഴിവെനിക്കുണ്ട് അത് മാത്രം പോരെ സാറിന്….ആലോചിച്ചു പറഞ്ഞാൽ മതി സർ…….”

ഇത്രയും പറഞ്ഞ ആശ്വാസത്തിൽ ഞാൻ അവിടെ നിന്നും പിൻവാങ്ങി…..

നേരെ കാന്റീനിലേക്ക് വെച്ച് പിടിച്ചു…. അവിടെ അവന്മാർ അപ്പോഴും ഉണ്ടായിരുന്നു……

‘ എന്താടാ എന്തായി… അങ്ങേര് എന്ത് പറഞ്ഞു…… ”

എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു….

ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു……

” ശെടാ അവളെ എങ്ങാനും അങ്ങേര് മാറ്റി കളയുമോ…. ”

അരവിന്ദ് എന്റെ മനസിലേക്ക് നല്ലൊരു കനൽ കോരിയിട്ടു

” ആഹ് അങ്ങേര് അതും ചെയ്യും അമ്മാതിരി ഐറ്റം അല്ലെ അത്……… ”

രാഹുൽ അതിലേക്ക് കുറച്ചു എണ്ണ പകർന്നിട്ടു…..

” ഒന്ന് മിണ്ടാതിരിക്കെടാ ഊളകളെ അല്ലെങ്കി തന്നെ ടെൻഷൻ അടിച്ചു ചാകാറായി അപ്പോഴാണോ ഓരോ മൈര് പറയണേ…….. ”

“അളിയാ കൂൾ ഒരു സാധ്യത പറഞ്ഞതാണ്…. നീയെന്തായാലും പുള്ളികാരിയെ കണ്ടൊന്ന് പറഞ്ഞേക്ക് ഒരു സേഫ്റ്റിക്ക്…… ”

അരവിന്ദ് പറഞ്ഞു….

അതൊരു നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി……

ഞാൻ ഇളയ വിളിക്കാൻ വേണ്ടി ഫോണെടുത്തു… എടുത്ത പോലെ തന്നെ ഞാൻ അത് പോക്കറ്റിലേക്കിട്ടു…. അവളിപ്പോ
ക്ലാസ്സിൽ ആകും ഇന്റർവെൽ ആകട്ടെ എന്ന് കരുതി ഞാൻ കാത്തിരുന്നു…… ഇന്റർവെൽ ആയപ്പോഴേക്കും പതിവുപോലെതന്നെ അവൾ എന്റെ അടുക്കലേക്ക് വന്നു…..

ഞാൻ ഉണ്ടായതെല്ലാം അതുപോലെതന്നെ അവളോട് പറഞ്ഞു…….

” ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നു കുഞ്ഞാ….. ഇന്നലെ ദേവേട്ടനുമായിട്ടുള്ള കല്യാണക്കാര്യം വീട്ടിൽ സംസാരിച്ചിരുന്നു….. അപ്പോഴാണ് ഞാൻ ഇക്കാര്യം പറഞ്ഞത്…… നിന്നോട് പറഞ്ഞാ നീ ആവശ്യമില്ലാതെ ടെൻഷനടിച്ച് ഇരിക്കും…..
അതുകൊണ്ടാ പറയാത്തത് പക്ഷേ അച്ഛൻ ഇത്രപെട്ടെന്ന് നിന്നോട് സംസാരിക്കും എന്ന് ഞാൻ വിചാരിച്ചില്ല…. ”

ഓ ദേവേട്ടൻ ആരാണെന്ന് പറഞ്ഞില്ലല്ലോ ദേവപ്രതാപ് അവളുടെ മുറച്ചെറുക്കൻ ആണ്……. അവരുടെ കല്യാണം കുടുംബക്കാർ തമ്മിൽ നേരത്തെ തീരുമാനിച്ചത് ആണെങ്കിലും അവർക്ക് രണ്ടുപേർക്കും അതിൽ തീരെ താല്പര്യം

Leave a Reply

Your email address will not be published. Required fields are marked *