ഇല്ലായിരുന്നു………
” എന്തായാലും പോട്ടെ വരുന്നിടത്ത് വച്ച് കാണാം നീ പൊക്കോ….. എന്തുണ്ടായാലും രാത്രി വിളിക്കണം കേട്ടോ……. ”
അതായിരിക്കും ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച എന്ന് സ്വപ്നത്തിൽ പോലും ഞാനോ അവളോ വിചാരിച്ചിരുന്നില്ല……..
അവൾ പോകുന്നത് നോക്കി നില്ക്കവേ ഞാൻ അറിഞ്ഞില്ല അതെന്നെ അപ്പാടെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നുള്ളത്……..
എന്നത്തെയും പോലെ അന്നത്തെ കോളേജ് ദിനവും വേറെ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നുപോയി…… നിള മിക്കവാറും വൈകുന്നേരങ്ങളിൽ അവളുടെ അച്ഛനോടൊപ്പം തന്നെയായിരിക്കും പോകുക……. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും അവളെ വൈകുന്നേരം കാണുക പ്രയാസമേറിയ കാര്യമാണ്
…..
അന്നും അതുപോലെ തന്നെ സംഭവിച്ചു……
പതിവ് പോലെ അന്ന് വൈകീട്ട് കൃത്യം എട്ടരയ്ക്ക് അവൾ വിളിച്ചു……
” കുഞ്ഞാ….അച്ഛൻ വല്ലതും പറഞ്ഞുവോ….”
എടുത്തുടനെ ഞാൻ ചോദിച്ചു….
” ഇല്ലടാ…..വന്നു ഒരുമിച്ച് കഴിച്ചു പോയി…. അതിനെക്കുറിച്ച് ഒരു സംസാരമേ ഉണ്ടായില്ല….. ഒരു കണക്കിന് നന്നായി അച്ഛൻ ആലോചിക്കുകയാവും…. നമുക്കിത്തിരി സമയം കൊടുക്കാല്ലേ… ”
അവൾ അത് പറഞ്ഞു ചിരിച്ചു…… അന്നായിരുന്നു ഞാൻ അവസാനമായി സന്തോഷിച്ച ദിനം…. പിറ്റേന്ന് എന്നെ കാത്തിരുന്നത് ജീവനോടെയുള്ള മരണമാണെന്ന് ആരറിഞ്ഞു……
സംസാരമൊക്കെ കഴിഞ്ഞു ഒൻപതു മണിക്ക് തന്നെ ഞങ്ങൾ ഫോൺ വെച്ചു…..
പിറ്റേന്ന്…..
എന്നത്തേയും പോലെ കോളേജിലേക്ക് തിരിച്ചു…..
പക്ഷെ ചെറിയൊരു നിരാശയുണ്ടായിരുന്നു…….
അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ് കാണാത്തതു കൊണ്ട്….. അതിൽ എനിക്ക് ആസ്വഭാവികത ഒന്നും തോന്നിയതുമില്ല…. ഓഫർ ചിലപ്പോ തീർന്നിരിക്കും എന്നു കരുതി ഞാനത് വിട്ടു…..
കോളേജ് എത്തി അവളുടെ ദർശനത്തിനായി കാത്തു നിന്നു… പതിവ് സമയമായിട്ടും അവളെയും സാറിനെയും കണ്ടില്ല……. അപ്പോഴും എനിക്ക് സംശയമൊന്നും തോന്നിയില്ല…… പക്ഷേ വല്ലാത്തൊരു ഭയമെന്ന് പിടികൂടിയിരുന്നു………
സമയം കഴിയുന്തോറും എന്റെ പേടി കൂടി കൂടി വന്നു……. അവന്മാരും കൂടെ ഉണ്ടായിരുന്നു…… അവർക്ക് സംഭവം എന്താണെന്ന് പിടികിട്ടിയില്ല…. എന്റെ ടെൻഷനും ഭയവും കണ്ടിട്ടാണോ എന്തോ അവരും വല്ലാതെ ടെൻഷൻ അടിച്ചു തുടങ്ങിയിരുന്നു……..
അപ്പോഴാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ ടീച്ചേർസ് എല്ലാവരും പിന്നെ വേറെ ഡിപ്പാർട്ട്മെന്റിലെ കുറച്ച് ടീച്ചേഴ്സും കൂടെ ഇറങ്ങി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്………
രാഹുൽ വേഗം തന്നെ ഞങ്ങൾക്ക് നല്ല കമ്പനി ഉള്ള സുനിത ടീച്ചറോട് ഓടി പോയി കാര്യം ചോദിച്ചു……
അവർ അവിടെ നിന്നും പറയുന്നത് എനിക്കിവിടെ നിന്നും വ്യക്തമായി കേൾക്കാമായിരുന്നു…….
ഇന്ന് നമ്മുടെ വാസുദേവൻ സാറിന്റെ മകളുടെ കല്യാണം ആണെടാ…. പെട്ടന്ന് ആയിരുന്നു……അതിനു പോവുകയാണ് എല്ലാരും…..
നിങ്ങൾ വരുന്നോ……വലിയകുളം അമ്പലത്തിൽ വെച്ചാണ്….