ഇരുട്ട് മാത്രം…. എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി പോലും വീണില്ല അല്ലേലും ശവത്തിനെന്ത് കണ്ണുനീർ……
അത്രയും ദിവസത്തിന് ശേഷമാണ് അച്ഛൻ എന്റെ മുന്നിൽ വരുന്നത്….
എന്റെ ചുമലിൽ കൈയമർത്തി…..
എണീക്കെടാ….. പോയത് പോയില്ലേ….സഹിക്കാൻ പറ്റണില്ല മോനെ നിന്റെ ഇരുപ്പ്…..
അച്ഛന്റെ മുഖത്തേക്ക് ഞാൻ ഒന്നേ നോക്കിയൊള്ളു……
അലർച്ചയായിരുന്നു…… അച്ഛന്റെ കാൽക്കൽ വീണുള്ള അലർച്ച…..
” എന്റെ ജീവനാണ് അച്ഛാ……. എനിക്ക് വയ്യ… ”
ഇത്രയും മാത്രമാണ് അന്ന് പറഞ്ഞതിൽ എനിക്ക് ആകെ ഓർമയുള്ള വാക്കുകൾ….
പിന്നെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ഹോസ്പിറ്റൽ ആണ്……..
************************
പെട്ടന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് കാളിങ് ബെൽ മുഴങ്ങി…….
ഞാൻ ചായക്കപ്പ് ടേബിളിൽ വെച്ച് ഡോർ വ്യൂവറിലൂടെ നോക്കി…….
ഒരു പെണ്ണാണ്…..
ആരാണാവോ എന്നാലോചിച്ചു കൊണ്ട് ഡോർ തുറന്നു……
“ഹായ്…. ഞാൻ റീതു….. എതിർ ഫ്ലാറ്റിൽ പുതുതായിട്ട് വന്നതാണ് ഇഫ് യു ഡോണ്ട് മൈൻഡ് കുറച്ച് സാധനങ്ങൾ ഒന്ന് അറേഞ്ച് ചെയ്യാനുണ്ടാർന്നു ഒന്ന് ഹെല്പ് ചെയ്യാമോ….. “.
” അയ്യേ അതിനെന്താ വരാല്ലോ….. ”
ഞാൻ എന്റെ ഫ്ലാറ്റിന്റെ ഡോർ അടച്ചു ആ കുട്ടിയെ സഹായിക്കാനായി ആ ഫ്ലാറ്റിലേക്ക് പോയി….
ഒരു വിധം സാധനങ്ങൾ അറേഞ്ച് ചെയ്തപ്പോഴേക്കും ഞങ്ങൾ അത്യാവശ്യം കൂട്ടായി കഴിഞ്ഞിരുന്നു…..
” ജഗ്ഗു… കോഫി എടുക്കട്ടെ…… ”
” ആഹാ അതിനിടയ്ക്ക് നീ നിക്ക് നയിമും ഇട്ടോ കൊള്ളാല്ലോ… ”
അതിനു മറുപടി എന്നോണം അവൾ ഭംഗിയായി ചിരിച്ചു….. കോഫി എടുക്കാൻ കിച്ചണിലേക്ക് പോയി…..
റീതു ഇവിടെ അടുത്തുള്ള ഒരു ഐടി കമ്പനിയിൽ പുതിയ ജോയിനി ആണ്….
ഞാൻ അവിടെ കണ്ട ഒരു സോഫയിൽ ഇരിക്കവേ റീതു എനിക്കുള്ള കോഫീ ആയിട്ട് വന്നു……
” താങ്ക്സ്….. ”
ഫ്ലാറ്റ് മൊത്തം ഞാനൊന്നു കണ്ണോടിക്കവേ ടേബിൾ മേൽ വെച്ചിരുന്ന ഒരു ഫോട്ടോയിൽ എന്റെ കണ്ണ് തറഞ്ഞു…..