കാട്ടിലെ പെൺകുട്ടി 2 [അമ്മു]

Posted by

കാട്ടിലെ പെൺകുട്ടി 2

Kaattile Penkutty Part 2 | Author : Ammu | Previous Part

 

കഥയുടെ ആദ്യ ഭാഗത്തു ഫ്രണ്ട്സിന്റെയും കസിന്റെയും പേര് പറയാൻ മറന്നു. ഫ്രണ്ട് 1 അഭിനന്ദ്, ഫ്രണ്ട് 2 നീരജ്, ഫ്രണ്ട് 3 കൃഷ്ണദേവ്, കസിൻ ജിഷ്ണു, കഥയിലെ നായികയുടെ പേര് ചെമ്പകം എന്റെ പേര് കിരൺ. അപ്പോൾ കഥ തുടങ്ങട്ടെ…..”

 

കാടായതിനാൽ അന്നത്തെ പരിപാടികൾ നേരത്തെ കഴിഞ്ഞു. അന്ന് രാത്രി ഞങ്ങൾക്കു തങ്ങാൻ വേണ്ടി മൂപ്പനും മകളും ഒരു ഏറുമാടം ഒരുക്കി തന്നു. ഞങ്ങൾ ഏറുമാടത്തിൽ കയറി എല്ലാ യാത്രയിലും പോലെ സംസാരിക്കാനായി ഇരുന്നു. വരുമ്പോഴുള്ള കാഴ്ചകളും, ഇവരുടെ ആചാര രീതികളും, നൃതങ്ങളും ഞങ്ങൾക്ക് അതൊരു വല്ലാത്ത കൗതുകം തോന്നി. ആാാ സംസാരത്തിനിടയിൽ ഞാനെപ്പോഴോ ഉറങ്ങി. അപ്പോഴും എന്റെ ഫ്രണ്ട്‌സ് എല്ലാവരും കസിന്റെ ഒപ്പമിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. അവർ എപ്പോഴാണ് ഉറങ്ങിയതെന്ന് പോലും എനിക്കറിയില്യ. അങ്ങനെ പിറ്റേ ദിവസം നേരം പുലർന്നു വന്നു. കാടായതുകൊണ്ടു തന്നെ നല്ല തണുപ്പും കുളിർമയും ഉണ്ടായിരുന്നു. ആ തണുപ്പടിച്ചും കിളികളുടെ ശബ്ദം കേട്ടും മരങ്ങൾക്കിടയിലൂടെ ഉള്ള സൂര്യന്റെ വെളിച്ചം മുഖത്തടിച്ചും ഞാൻ നേരത്തെ എണീറ്റു. നേരം വൈകി ഉറങ്ങിയ കാരണം ഫ്രണ്ട്‌സ് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.ഞാൻ എണീറ്റ പാടെ ആദ്യം കണ്ടത് മൂപ്പന്റെ മകൾ അവിടുത്തെ കാവിൽ തൊഴുന്നതായിരുന്നു. നല്ല സ്ത്രീത്വം തിളങ്ങുന്ന മുഖവുമായി മുല്ല പൂവും ചൂടി നല്ല ഡ്രെസ്സും ധരിച്ചു ഒരു ദേവത മാതിരി നിൽക്കുന്നു. അവളെ കണ്ടതും എന്റെ ഉള്ളു തുടിച്ചു. അപ്പോൾ തന്നെ എന്റെ മനസ് ഇങ്ങനെ മന്ത്രിച്ചു “നീ എന്റേതാണ് എന്റേത് മാത്രം. വേറെ എന്ത് വന്നാലും ഞാൻ ആർക്കും നിന്നെ വിട്ടു കൊടുക്കില്യ.” അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഒരു വഴി തെളിഞ്ഞു വന്നത്. ചെമ്പകത്തിന്റെ അടുത്ത് ആരെയും കാണാനില്ല്യ. എല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഫ്രണ്ട്‌സ് നല്ല ഉറക്കത്തിലും. ഇപ്പൊ അവളോട് എന്റെ പ്രണയം പറയാൻ പറ്റിയ അവസരമാണ്. എന്റെ പ്രണയം ഇപ്പോൾ തന്നെ പറയുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി. ഞാൻ അവളുടെ അടുത്തേക് പോയി. അവളെ ബുദ്ധിമുട്ടിക്കാതെ പുറകിൽ പോയി നിന്നു.അവൾ തൊഴുതു തിരിഞ്ഞതും എന്നെ കണ്ടതും പെട്ടന് അവൾ ഞെട്ടി. അവൾ ചോദിച്ചു

 

” എന്താ മിണ്ടാതെ എന്റെ പിറകിൽ വന്നു നിൽക്കുന്നത്. ഒന്ന് വിളിക്കായിരുന്നില്ലേ. ഞാൻ പെട്ടന്ന് പേടിച്ചു പോയി. ”

 

ഞാൻ : ചെമ്പകം തൊഴുന്ന കാരണം ഞാൻ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി. അതാണ് വിളിക്കാതിരുന്നത്. എന്നും ഈ നേരത്താണോ തൊഴുന്നത്.

 

ചെമ്പകം : അതെ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മനസിന്‌ നല്ല സുഖമാ. നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഒകെ നടക്കും. എനിക്ക് ഇത്രയും പഠിക്കാൻ കഴിഞ്ഞതും എനിക്ക് നാടും നഗരവും കാണാൻ പറ്റിയതും മാനുഷരായി ഇടപഴുകാൻ കഴിഞ്ഞതും ഈ ദൈവത്തിന്റെ വരമാണ്.നല്ല ശക്തിയുള്ള ദൈവമാണ്. കിരണിന് വല്ല ആഗ്രഹവും ഉണ്ടെങ്കിൽ ഇവിടെ പ്രാർത്ഥിച്ചോളു. ഏതു ആഗ്രഹവും സാതിപ്പിച്ചു തരും.

Leave a Reply

Your email address will not be published. Required fields are marked *