കാട്ടിലെ പെൺകുട്ടി 2 [അമ്മു]

Posted by

കിരൺ മനസ്സിൽ ഇങ്ങനെ പറഞ്ഞു “എനിക്ക് പറയാനുള്ളത് ദൈവത്തിന്റെ മുന്നിൽ അല്ല നിന്റെ മുന്നിൽ ആണ് “.എന്നിട്ട് ഞാൻ തുടർന്നു,

എനിക്ക് കുട്ടിയോട്  ഒരു കാര്യം പറയാനുണ്ട്.

 

ചെമ്പകം : എന്താ??  ആാാ മനസിലായി  ഫ്രഷ് ആകണമല്ലേ? സംസാരത്തിനിടയിൽ ഞാൻ ആ കാര്യം വിട്ടു. അല്ല ഫ്രണ്ട്‌സ് ഒക്കെ എവിടെ? എണീറ്റില്ലേ അവർ? കണ്ടില്ല്യ

 

കിരൺ : അതല്ല എനിക്ക് കുട്ടിയോട്……

 

അതു മുഴുവപ്പിക്കാൻ പറ്റിയില്ല്യ അപ്പോഴേക്കും എല്ലാവരും  എണീട്ടിരുന്നു. അവർ ഞങ്ങൾ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങളുടെ അടുത്തേക് വന്നു. എന്നിട്ട് അഭിനന്ദ് എന്നോട് ചോദിച്ചു  ” എന്താ ഇവിടെ ഞങ്ങളറിയാതെ ഒരു ഗൂഢാലോചന. ഇനി ഞങ്ങളാറിയാതെ നിങ്ങൾ പരസ്പരം ഹൃദയം കൈമാറുകയാണോ ?? ” അവന്റെ പെട്ടന്നുള്ള ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളു ഭയന്ന് വിറച്ചു. ചെമ്പകം വളച്ചൊടിക്കാതെ പറയുന്ന കുട്ടി ആണെങ്കിലും അഭിനന്ദ് ചോദിച്ച ചോദ്യത്തിൽ അവൾക്കു നാണം വന്നു. അതു എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ “ഒന്ന് പോ അഭി” എന്നു പറഞ്ഞു വിഷയം മാറ്റി. എന്നിട്ട് അവൾ എന്റെ നേരെ തിരിഞ്ഞു എന്നോട് ചോദിച്ചു നേരത്തെ എന്നോടു എന്താ ചോദിച്ചു വന്നത്”.

 

എന്റെ പ്രണയം ഇപ്പോൾ പറഞ്ഞാൽ ശരിയാകില്ല്യ എന്നു ഓർത്തു ഞാൻ അവളോട് വിക്കി വിക്കി പറഞ്ഞു ന് ന് നീ പറഞ്ഞത് ത ത തന്നെയാ ഞാൻ പറയാൻ വന്നത്.

ചെമ്പകം : ആ ഞാൻ വിചാരിച്ചു എന്നോട് തനിച്ചായി എന്തെങ്കിലും പറയാനുണ്ടെന്നു. നിങ്ങൾ ഒരു കാര്യം ചെയ്യ് ഇവിടുന്നു നേരെ പോയി ഇടത്തോട്ട് തിരിഞ്ഞു 5 മിനിറ്റ് നടന്നാൽ ഒരു പുഴ കാണാം അവിടെ കുളിച്ചു ഫ്രഷ് ആകാം. അപ്പോഴേക്കും നിങ്ങൾക്കുള്ള ഭക്ഷണം റെഡി ആക്കാം.

 

ഞങൾ ശരി എന്നു പറഞ്ഞു കുളിക്കാനുള്ള സാമഗ്രികളും എടുത്ത് കുളിക്കാനായി നടന്നു.  എന്റെ പ്രണയം ചെമ്പകത്തോട് പറയാൻ പറ്റാത്ത വിഷമത്തിൽ കുളിക്കാൻ പോകുന്ന വഴിയിൽ തന്നെ കൂട്ടുകാരെ മുഴുവൻ ഞാൻ മനസ്സിൽ ഇങ്ങനെ പ്രാകി “കാലന്മാർ കളിക്കാൻ വേണ്ടി എത്ര വിളിച്ചാലും വരാത്തവർ കറക്റ്റ് സമയത്തു വന്നിരിക്കുന്നു. ഇനി എന്റെ പ്രണയം എങ്ങനെ പറയും? ”

ആ വിഷമത്തിൽ നടന്നു  പുഴ കടവിൽ എത്തിയത് ഞാൻ അറിഞ്ഞില്ല്യ. എങ്ങനെ അവളോട് കാര്യങ്ങൾ ധരിപ്പിക്കാം എന്നാലോചിച്ചിട്ടായിരുന്നു നടന്നിരുന്നത്.  എന്റെ കസിൻ ജിഷ്ണു എന്നെ വിളിച്ചപ്പോഴാണ് ഞാൻ സോബോധത്തിലേക് വന്നത്.ജിഷ്ണു ചോദിച്ചു “നീ എന്താടാ ആലോചിക്കുന്നത്? ”

Leave a Reply

Your email address will not be published. Required fields are marked *