കാട്ടിലെ പെൺകുട്ടി 2 [അമ്മു]

Posted by

ഞാൻ : ഇല്ല്യ ഞാൻ ഒന്നും ആലോചിക്കുന്നില്യ.

 

ജിഷ്ണു : നീ എന്റെ അടുത്ത് കള്ളം പറയണ്ട. ഞാൻ ഇപ്പോഴൊന്നുമല്ലല്ലോ നിന്നെ കണ്ടുതുടങ്ങിയത്.

 

ഞാൻ : ഇനി ഞാൻ മറച്ചു വയ്ക്കുന്നില്യ. എനിക്ക് ഒരു കാര്യം പറയാന്നുണ്ട്. അതു നിങ്ങളോട് പറയണോ വേണ്ടയോ എന്നാലോചിക്കുകയാണ്.

 

ഞങളുടെ വർത്തമാനം കേട്ടു നീരജും അഭിനന്ദുവും കൃഷ്‌ദേവും ഞങളുടെ അടുത്തേക് വന്നു. “എന്താ ഞങ്ങൾ അറിയാതെ ഒരു പ്ലാൻ” കൃഷ്‌ണദേവ് ചോദിച്ചു.

 

ജിഷ്ണു : പ്ലാൻ ഒന്നുമല്ല.ഇവൻ നമ്മളിൽ നിന്നും എന്തോ മറയ്ക്കുന്നുണ്ട്. ഞാൻ പലവട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും മിണ്ടുന്നില്ല. ഞാനറിയാതെ ഒരു രഹസ്യവും ഇതു വരെ ഇവന്റെ മനസ്സിൽ ഉണ്ടായിട്ടില്യ. ഇതിപ്പോ 2 ദിവസമായി ഇവന്റെ മുഖഭാവത്തിൽ എന്തോ മാറ്റം. ഞാനതു ശ്രദ്ധിക്കുനുണ്ടായിരുന്നു.

 

അവർ പലവട്ടം ചോദിച്ചു എന്താ കാര്യമെന്നു.അവസാനം ഞാൻ അവരോട് പറഞ്ഞു “എനിക്ക് ചെമ്പകത്തിനെ ഇഷ്ടമാണ്. എനിക്ക് അവളെ വിവാഹം ചെയ്ത കൊള്ളാമെന്നുണ്ട്. പക്ഷെ അവളോട് എന്റെ പ്രണയം പറയാൻ പേടിയാണ്. നേരത്തെ ഞാൻ പറയാൻ ഒരുങ്ങിയപ്പോഴാണ് നിങ്ങൾ എന്റെ അടുത്തേക്ക് വന്നത്. അതുകൊണ്ട് ഞാൻ പറഞ്ഞില്ല്യ.” ഇതു കേട്ടതും എല്ലാവരും ഒരു നിമിഷം അമ്പരന്ന് നിന്നു. എന്നിട്ട് തുടർന്നു,

 

ജിഷ്ണു (കസിൻ ) : ഇവർ ആദിവാസികളാണ്. നമ്മുടെ കുടുംബത്തിലേക്ക് ഇങ്ങനെ ഒരു കുട്ടിയെ കൊണ്ടു വരണോ?

 

കൂട്ടുകാരെല്ലാവരും ജിഷ്ണുവിന്റെ അഭിപ്രായത്തോട് യോജിച്ചു. അഭിനന്ദ് പറഞ്ഞു “നിനക്ക് നല്ല കുട്ടിയെ നാട്ടിൽ നിന്നും ഞങൾ കണ്ടുപിടിച്ചോളാം. നീ ചെമ്പകത്തെ മറന്നേക്ക്.”

 

ഞാൻ : മറക്കാൻ വേണ്ടിയില്ല ഞാൻ അവളെ സ്നേഹിച്ചത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ മാത്രമേ സ്നേഹിക്കൂ, അവളെ മാത്രമേ കല്യാണം കഴിക്കൂ.

 

നീരജ് : അങ്ങനെയെങ്കിൽ ഞങ്ങൾ എന്തു പറഞ്ഞാലും നീ ഇതിൽ നിന്നും പിന്മാറില്ല്യ. നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നിങ്ങളുടെ കല്യാണം ഞങ്ങൾ നടത്തി തരാം. പക്ഷെ നീ അവളോട്‌ കാണിക്കുന്ന ഈ സ്നേഹം അവൾക് നിന്നോട് ഉണ്ടെന്നു ഞങ്ങൾക്കറിയണം. അതിനായി ഞങ്ങൾ അവളോട്‌ ഒന്ന് സംസാരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *