മൃദുലയുടെ മുഖത്ത് ദേഷ്യം ഒന്നും കാണാത്ത കണ്ടപ്പോൾ അഞ്‌ജലിയ്ക്ക് അതിശയം തോന്നി. സാധാരണ വന്നാൽ തട്ടി കയറാൻ നിൽക്കുന്ന മൃദുല ഇന്ന് തന്നോട് സാമ്യമായ് സംസാരിക്കുന്നു.
അഞ്‌ജലി :ഉം നീ പോയി കുളിച്ചു വാ ഞാൻ ആഹാരം വിളമ്പി വെക്കാം.
താൻ ശാന്തമായപ്പോൾ അഞ്ജലിയും ശാന്തമായി തന്നെ അവളോട് പെരുമാറാൻ തുടങ്ങി. വീണ്ടും ആ പഴയ പോലെ എന്ന പടി അവൾക്കു അഞ്‌ജലിയെ കാണാൻ കഴിഞ്ഞു.
മൃദുല :അമ്മേ !!!!
മൃദുല അങ്ങനെ വിളിച്ചപ്പോൾ അഞ്‌ജലി പെട്ടന്ന് ആ പഴയ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവൾ തിരിഞ്ഞു മൃദുലയെ നോക്കി. നാളുകൾക്കു ശേഷം അങ്ങനെ ഒരു വാക്ക് ആദ്യം ആയിട്ട് ആണ് അഞ്‌ജലി കേൾക്കുന്നത്.
മൃദുല മെല്ലെ അഞ്‌ജലിയുടെ അടുത്ത് ചെന്ന് നിന്നു.
അഞ്‌ജലി :എത്ര നാളായി മോളെ ഞാൻ ഈ വിളി കേട്ടിട്ട്.
മൃദുല ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.
അഞ്‌ജലി :നീ എന്താ ഒന്നും പറയാത്തത്…
മൃദുല :അച്ഛൻ പാവം അല്ലെ അമ്മേ !!എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്… !
മൃദുല അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലിയുടെ മുഖം എന്തൊക്കെയോ മറയ്ക്കും പോലെ തോന്നി.
അഞ്‌ജലി :അത് അത് പറ്റി പോയി മോളെ പ്ലീസ്.
മൃദുല :ഉം…
അഞ്‌ജലി :നീ കരുതുന്നുണ്ടോ ഞാൻ ഒരു കാര്യവും ഇല്ലാതെ അങ്ങനെ ഒക്കെ ചെയ്തു പോകും എന്ന്. അതിന് പിന്നിൽ വേണ്ടത്ര കാരണം ഉണ്ട് മോളെ. നീ പ്രായപൂർത്തി ആയ ഒരു പെണ്ണ് ആണ് മോളോട് ആ കാര്യം പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. പിന്നെ ഞാൻ കാരണം ആകും അല്ലെ അറിയാതെ ആണെങ്കിലും മോളും !!!!!
മൃദുല അറിയാതെ കണ്ണുകൾ താഴ്ന്നു പോയി.
മൃദുല :എനിക്ക് എന്തോ അങ്ങനെ പറ്റി പോയി.
അഞ്‌ജലി :അത് തന്നെ ആണ് മോളെ എനിക്കും പറ്റിയത്. നിന്റെ അച്ഛനും ഞാനും പ്രേമ വിവാഹം ആയിരുന്നു. തുടക്കത്തിൽ ഉള്ള ഒരു ആവേശം മാത്രം ആയിരുന്നു അതെന്ന് കല്യാണത്തിന് ശേഷം എനിക്ക് മനസ്സിൽ ആയി. എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് നാടും വീടും വിട്ട് ഇറങ്ങേണ്ടി വന്ന എന്റെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിൽ ആകില്ല.
മൃദുല :അതിനു മാത്രം എന്താ ഇവിടെ സംഭവിച്ചത്.
അഞ്‌ജലി :ജീവിതം ആകുമ്പോൾ എല്ലാം വേണം മോളെ. കളിയും ചിരിയും സന്തോഷവും എല്ലാം. അതിനൊന്നും അദ്ദേഹം ഒരു കുറവും വരുത്തി ഇല്ല സത്യം ആണ്. പക്ഷേ എല്ലാവരെയും പോലെ ഞാനും ഒരു പെണ്ണ് ആണ് ആഗ്രഹങ്ങൾ