സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

Posted by

വൈകുന്നേരം വൈശാഖൻ വരും വരെ രണ്ട് പേരും കാത്തിരുന്നു. മദ്യപാനം കുറച്ചു എങ്കിലും അത് പറ്റാത്ത അവസ്ഥ തന്നെ ആയിരുന്നു വൈശാഖൻ. അയാൾ മദ്യപിച്ചു തന്നെ ആണ് വീട്ടിലേക്ക് വന്നത്.

വൈശാഖൻ :മോള് ഇതുവരെ ഉറങ്ങി ഇല്ലേ.

മൃദുല :ഇല്ല അച്ഛൻ വന്നിട്ട് ആഹാരം കഴിക്കാം എന്ന് വിചാരിച്ചു.

അതെ സമയം അഞ്‌ജലി അടുക്കളയിൽ നിന്ന് ഡൈനിങ്ങ് ടേബിൾലേക്ക് എത്തി നോക്കി.

മൃദുല :അമ്മേ അച്ഛന് ചോറ് വിളമ്പ്…

വൈശാഖൻ :മോളെ ഞാൻ ഒന്ന് കുളിച്ചു വരട്ടെ എന്നിട്ട് മതി.

അയാൾ നേരെ റൂമിൽ കയറി ഡ്രസ്സ്‌ ഊരി ഇട്ട് തോർത്ത്‌ എടുത്തു കുളിക്കാൻ പോയി. അപ്പോൾ അഞ്‌ജലി അവളുടെ അടുത്തേക്ക് വന്നു.

അഞ്‌ജലി :അതെ പെട്ടന്ന് കയറി ചോദിക്കേണ്ട പയ്യെ മതി. നീ ഇങ്ങനെ അടുത്ത് ഇരുന്നു സൂപ്പിട്ടാൽ കാര്യം അങ്ങേർക്ക് മനസ്സിൽ ആകും.

മൃദുല :ഉം.

അഞ്‌ജലി നേരെ അടുക്കളയിലേക്ക് പോയി. വൈശാഖൻ തിരിച്ചു വരുമ്പോൾ മൃദുല നല്ല പഠിത്തം ആയിരുന്നു. അയാൾ അവളെ ഒന്ന് നോക്കി അവളുടെ കാര്യമായ പഠനം കണ്ട് അയാൾക്ക് തന്റെ മകളിൽ ഒരു വിശ്വാസം കൂടുതൽ ആയി തോന്നി തുടങ്ങി. അയാൾ ഉള്ളിലേക്ക് പോയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു കഴിഞ്ഞു പുറത്തേക്ക് വന്നു. അഞ്‌ജലി അപ്പോഴേക്കും ആഹാരം വിളമ്പി ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചു. അവൾ മൃദുലയെ ഒന്ന് കണ്ണ് കാണിച്ചു അടുക്കളയിലേക്ക് പോയി. മൃദുല മെല്ലെ ബുക്ക്‌ മടക്കി വെച്ച് കൊണ്ട് ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. എന്നിട്ട്

മൃദുല :അമ്മേ എനിക്കും കുറച്ചു ചോറ് വിളമ്പുമോ !!!

അഞ്‌ജലി :ആഹാ വയസ്സ് 18 കഴിഞ്ഞു വിളമ്പി തിന്നേണ്ട പ്രായം ഒക്കെ ആയി.

മൃദുല :പ്ലീസ് അമ്മ..

അഞ്ജലി :ഉം ശെരി…

വൈശാഖന് അവരുടെ അഭിനയം ഒന്നും മനസ്സിൽ ആക്കാൻ പറ്റിയില്ല. അയാൾ സത്യത്തിൽ അവരുടെ ആ ചെറിയ കലഹം മനസ്സിൽ ആസ്വദിക്കുക ആയിരുന്നു. എത്ര നാളുകൾക്കു ശേഷം ആണ് വീട്ടിൽ ഒരു ചെറിയ സ്നേഹ പ്രകടനം ഒക്കെ കാണുന്നത്. അഞ്ജലി അപ്പോഴേക്കും അവൾക് ഉളള ആഹാരം പാത്രത്തിൽ എടുത്തു വെച്ച് മൃദുലയുടെ മുൻപിൽ കൊണ്ട് വെച്ച് തലയിൽ ഒന്ന് തഴുകി.

അഞ്‌ജലി :ഉം കഴിക്ക്…

മൃദുല ഒരു പുഞ്ചിരിയോട് കൂടി ആഹാരം കഴിക്കാൻ തുടങ്ങി.

ആഹാരം കഴിച്ചു പകുതി ആയപ്പോൾ. അവൾ മെല്ലെ വൈശാഖന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങി. അയാളുടെ മുഖത്ത് ദേഷ്യം ലേശം ഇല്ലെന്ന് കണ്ടപ്പോൾ അവൾ മെല്ലെ ചോദിച്ചു.

മൃദുല :അച്ഛാ!!!!!

Leave a Reply

Your email address will not be published. Required fields are marked *