അഞ്ചു ‘അമ്മ : എന്ത് പറ്റി, രണ്ടുപേരും ഒരു ചിരി…
അഞ്ചു : ഒന്നുമില്ല അമ്മെ, ഞങൾ ഇവന്റെ കൃഷിയെക്കുറിച്ചു പറയുവാരുന്നു. പഠിക്കാൻ പോകാതിരിക്കാൻ അവൾ ഫുൾ കൃഷി ആണെന്ന്.
അഞ്ചു ‘അമ്മ : നീ പോടീ, അവൻ നിന്നെക്കാളും മിടുക്കനാ, എല്ലാവരും വൈറ്റ് കോളർ ജോബ് നോക്കിയാൽ നീ ഒക്കെ എങ്ങനാ വല്ലോം കഴിക്കുക.
അഞ്ചു : ഓഹോ അപ്പൊ നിങൾ രണ്ടും ഒന്നായി അല്ലെ. നമ്മൾ ഔട്ട് .
ഞാൻ അവളെ നോക്കി ചിരിച്ചു,
ഞാൻ : എപ്പോ എങനെ? നിനക്ക് വലിയ പുച്ഛം അല്ലാരുന്നോ??? കണ്ടോ നമുക്കും സപ്പോർട്ട് ഉണ്ട്.
അഞ്ചു : mmm ആയിക്കോട്ടെ, കല്യാണം ആലോചിക്കാൻ തുടങ്ങു്. അപ്പൊ കാണാം പെണ്ണുങ്ങളെല്ലാം കൃഷിക്കാരനെ കെട്ടാൻ റെഡി ആകില്ല. ഞാൻ ആണേൽ റെഡി ആകില്ല.
അവൾ ചിരിച്ചുകൊണ്ട് എന്നെ ഒന്ന് കണ്ണടച്ച് കാണിച്ചു.
അഞ്ചു ‘അമ്മ : നീ പോടീ, ഇവനെ കെട്ടാൻ നാട്ടിലെ പെണ്ണുങ്ങളെല്ലാം വന്നു കത്ത് നിൽക്കും. നീ കണ്ടോ…
ഞാൻ അവളെയും നോക്കി ചിരിച്ചു. ഞാൻ പറഞ്ഞു എന്നെ കെട്ടാൻ പറ്റുന്നവർ മതിയെന്നെ. അല്ലാത്തവർ വേണ്ട. അല്ലെ അമ്മെ…
അഞ്ചു ‘അമ്മ : അതെ മോനെ, നീ പേടിക്കണ്ട. അവളോട് പായി പണി നോക്കാൻ പറ.
ഞാൻ : അമ്മെ ഞാൻ എന്ന ഇറങ്ങട്ടെ, ചെന്നിട്ടു അവക്കെല്ലാം വല്ലോം തിന്നാൻ കൊടുക്കണം.