എങനെ പറഞ്ഞു അവൾ പുറത്തേക്കു പോയി. ഞാനും പുറത്തേക്കു പോയി, അവൾ അതാ അമ്മയോടൊപ്പം അടുക്കളയിൽ ഉണ്ട്. അഞ്ചു : അമ്മെ, ഞാൻ അമ്മയുടെ മോനെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്, അവൻ ഇനി പഠിക്കാൻ പൊക്കോളും ജോലിക്കും.
‘അമ്മ : എന്റെ മോളെ നീ കുറച്ചൂടെ നേരത്തെ വരേണ്ടതാരുന്നു.
അഞ്ചു : എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. പിന്നയെ ചെറിയ ഒരു കണ്ടിഷൻ ഉണ്ട്,
‘അമ്മ : മോലെന്തുവേണമെഗിലും പറഞ്ഞോ
ഞാൻ അഞ്ജുവിനെ ഒന്ന് നോക്കി, അവൾ എന്നെ നോക്കികൊണ്ട് അമ്മയോട് പറഞ്ഞു : ഇവനെ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ വിടണം എന്റെ അതെ കോഴ്സിന് .
‘അമ്മ : അത് മോളുപറയാനോ, നീ അവനെ നേരെ ആക്കിയ മതി, നീ ഇഷ്ട്ടം പോലെ ചെയ്തോ.
അഞ്ചു : ഇവനെ ശരിയാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.
അവൾ എന്റെ നേരെ തിരിഞ്ഞു എല്ലാം നേടി എന്ന ഭാവത്തിൽ എന്നെ നോക്കി. ” ‘അമ്മ പറഞ്ഞത് കേട്ടല്ലോ; നിന്നെ നോക്കിക്കോണം എന്ന്.”
‘അമ്മ അപ്പോളേക്കും ഞങ്ങൾക്ക് കാപ്പി തന്നു, അതും കുടിച്ചു ഞാൻ എന്റെ വളർത്തു മൃഗങ്ങൾക്കു തീറ്റ കൊടുക്കാനും അവൾ എന്നോട് യാത്ര പറഞ്ഞു അവളുടെ വീട്ടിലേക്കും പോയി.
നൈറ്റ് കിടക്കാൻ നേരം അവളുടെ മെസ്സേജ് വന്നു ” എടാ ഉറക്കം ആയോ?”
ഞാൻ എല്ലാ എന്ന് പറഞ്ഞു, അവൾ ചോദിച്ചു ” നമുക്ക് നാഗളൂർ പോകാം, ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. അപ്ലിക്കേഷൻ ഫോം മേടിച്ചു അയച്ചുതരണം എന്ന് പറഞ്ഞിട്ടൊണ്ട് “