ഇരിക്കുവാരുന്നു ഞാൻ വെറുതെ നിന്നെ കൂടി കുഴപ്പത്തിൽ ആക്കണോ എന്ന പേടി
എടാ മൈരേ നിന്റെ മോൻ എന്ന് പറഞ്ഞാൽ എന്റെ മോനെ പോലെ തന്നെ അല്ലേ ആ എന്നോട് തന്നെ വേണോ നിന്റ ഫോർമാലിറ്റി.. അഭിയേക്കാൾ രണ്ടു വയസ്സിനു മൂത്തതല്ലേ അവൻ. അഞ്ചു വയസ്സുവരെ അവൻ ഞങ്ങളുടെ മോനായി തന്നെ അല്ലേ വളർന്നത് അവനെ എഴുത്തിനിരുത്തിയതും ലീനയല്ലേ… അവരെ എങ്ങനെ എങ്കിലും ഇവിടെ എത്തിക്കാൻ പറ്റിയാൽ പിന്നെ ബാക്കി കാര്യം ഞാൻ ഏറ്റു..
എടാ അതിനൊരു പ്ലാൻ ആയിട്ടാ ഞാൻ വന്നത്.. ഇവിടെ ഡൽഹി എയർപോർട്ടിൽ നിന്നും അവരെ കയറ്റിവിടുക ബുദ്ദിമുട്ട് ആണ് അവർ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് , ബസ് ടെർമിനൽ എല്ലാം നിരീക്ഷണത്തിൽ ആകും.. അഴകപ്പന്റെ കമ്പനിയുടെ ഒരു ട്രക്ക് ഇന്ന് വൈകിട്ട് ഹരിയാനക്കു പോകുന്നുണ്ട്..അതിൽ അവരെ കയറ്റി വിട്ടിട്ടു അവിടെ നിന്നും എയർപോർട്ട് വഴി നാട്ടിൽ എത്തട്ടെ.. ഒളിച്ചോടിയവർ അവരുടെ സ്വന്തം നാട്ടിൽ നിന്ന് ഫ്ലൈറ്റ് പിടിക്കും എന്ന് അവർ ഒരിക്കലും കരുതില്ല
അത് നല്ല ഐഡിയ ആണ് ..പിന്നെ അവരോടു രണ്ടു പേരോടും മൊബൈൽ ഓഫ് ആക്കി വച്ചേക്കാൻ പറയൂ
അത് ഞാൻ ആദ്യമേ ചെയ്തു ഞാൻ അവരുടെ ഒരു ഫോട്ടോ നിനക്ക് വാട്ട്സപ്പ് ചെയ്യാം നീ രാവിലെ നെടുമ്പശ്ശേരിയിൽ പോയി ഒന്ന് പിക്ക് ചെയ്താൽ മതി..
ഓക്കേ ഫോട്ടോയും ഫ്ലൈറ്റ് ടൈമും ഒന്ന് അറിയിച്ചാൽ മതി
അത് ഞാൻ അറിയിക്കാം
പക്ഷേ പിന്നെയും പ്രശ്‍നം ഉണ്ടല്ലോ റിയാസിനെ എല്ലാവരും അറിയുന്ന ഗായകൻ അല്ലേ ആരെങ്കിലും അവരെ വിവരം അറിയിച്ചാലോ
എടാ അത് ഞാനും ആലോചിച്ചു റിയാസിനെ മാത്രം അല്ല മോളെയും ആളുകൾ തിരിച്ചറിയാൻ സാധ്യത ഉണ്ട്, അവളും ഫേമസ് ആണ് ..പിന്നയൊരു ഗുണം ഉള്ളത് എന്താ എന്ന് വച്ചാൽ കോവിഡ് കാരണം പി പി ഇ കിറ്റ് ധരിച്ചു വേണം യാത്ര ചെയ്യാൻ അത് കൊണ്ട് ആർക്കും മനസ്സിലാവില്ല.. അവളും ഒരു മുസ്ലിം കുട്ടിയെപ്പോലെ ഉടുപ്പും തട്ടവും ഇട്ടു വന്നോളും