തീർച്ചയായും വിളിക്കണം ഞാൻ ഉറപ്പായും വരാം നിങ്ങളെ പോലെ ഉള്ള കുട്ടികൾ ഞങ്ങളെ ഇപ്പോഴും ഓർക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം..
പിന്നെ ടീച്ചറേ ഒരു കാര്യം കൂടി ഉണ്ട്
എന്താണ് മോളേ
നാളെ എഴുത്തിനു ഇരിക്കാൻ എന്റെ മോൾ ഇവാനയും ഉണ്ട് അവളെയും ടീച്ചറിന്റെ അടുത്ത് തന്നെ എഴുത്തിനിരുത്താൻ കൂടിയാണ് ഞാൻ ഞങ്ങൾ ഇത്തവണ ഈ സമയത്തു തന്നെ ലീവ് എടുത്തു വന്നത്
ആണോ സന്തോഷം അപ്പൊ നാളെ രാവിലെ കൊണ്ട് പോരൂ
എന്നെയും എഴുത്തിനു ഇരുത്തിയത് ടീച്ചർ ആയിരുന്നു
ആഹാ അത് കൊള്ളാമല്ലോ അമ്മയെയും മോളെയും എഴുത്തിനു ഇരുത്താൻ ഭാഗ്യം എനിക്കാണോ
ഭാഗ്യം ഞങ്ങളുടെയല്ലേ ടീച്ചറേ ടീച്ചർ എഴുത്തിനിരുത്തിയ ആരാ രക്ഷപെട്ടു പോകാത്തത് അതല്ലേ ഇവിടെ എല്ലാവരും ടീച്ചറുണ്ടെങ്കിൽ ഈ സമയത്തു അവധി എടുത്തു വരുന്നത്
സന്തോഷം മോളേ ..ഇങ്ങനെ നല്ല വാക്കുകൾ കേൾക്കുന്നത് ഒത്തിരി സന്തോഷം ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം കേട്ടോ – മേഴ്‌സിയോട് യാത്ര പറഞ്ഞു ലീന മുന്നോട്ട് നടന്നു
ടീച്ചറേ ഇന്ന് തന്നെയാണോ വന്നത് സാർ എന്തിയേ – ലീന ചോദ്യം കേട്ട് തിരഞ്ഞു നോക്കി
ആ ആലീസ് ചേച്ചിയോ, ആ ചേച്ചി ഇന്ന് തന്നെയാ വന്നത് അച്ചായൻ വണ്ടന്മേട്ടിൽ ഏലത്തോട്ടത്തിൽ പോയതാ ഇന്ന് വരും
അവിടെ പണിക്കാരൊക്കെ ഇല്ലേ