നീയും ഞാനും 5
Neeyum Njaanum Part 5 | Author : Archana Arjun
[ Previous Part ]
നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ കണ്ണുകൾ എന്റെ കണ്ണുകളുമായി കൊരുത്തു……
അവൾ നിള നിള വാസുദേവിന്റെ കണ്ണുകൾ……..
എനിക്കെന്ത് ചെയ്യണമെന്ന് അറിയില്ല….. എന്റെ ഹൃദയമിടിപ്പ് നിന്നുപോയോ എന്ന് വരെ തോന്നി…
അവളുടെ മുഖത്തു നിന്നും ഞാൻ കണ്ണെടുത്തില്ല…. പക്ഷെ എന്നെ അമ്പരപ്പിച്ച കാര്യമെന്തന്നാൽ അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ല എന്നുള്ളതാണ് ………
ഇനിയും അവിടെ തന്നെ നിന്നാൽ അറ്റാക്ക് വരെ വന്നേക്കാമെന്നോർത്തിട്ടോണം ഞാൻ വളരെ പാട് പെട്ട് അവരെ അകത്തേക്ക് ക്ഷണിച്ചു……
ജഗ്ഗു ഇതാണ് എന്റെ ഫ്രണ്ട് ഞാൻ പറഞ്ഞിരുന്നില്ലേ നിള…..’
” ആഹ് ഓർമയുണ്ട്…….”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചെന്നു വരുത്തി ……….
പുതിയൊരാളെ കാണുന്ന ഭാവത്തിൽ അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു….
“എന്താ പേര്…….”