അവളാ ചോദ്യം ചോദിച്ചപ്പോൾ വെള്ളിടി നെഞ്ചിൽ വീണ പോലെ ആ ചോദ്യം വന്നെന്റെ നെഞ്ചിൽ തറച്ചു…..
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി…..
” ജഗത്ത്…..”
കഷ്ടപ്പെട്ട് ഞാൻ പറഞ്ഞൊപ്പിച്ചു….
അപ്പോഴാണ് ഞാൻ തനുവിനെ നോക്കുന്നത്…. എന്താണ് നടക്കുന്നതെന്ന് അറിയാതെ അവൾ അപ്പോഴും അമ്പരപ്പിലാണ്…….
എന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടെന്നു തോന്നുന്നു അവൾ കണ്ണടച്ചു കാണിച്ചു……
” തനു ഇവർക്കൊന്നു ചായ ഇടാമോ…..”
അവൾ കിച്ചണിലേക്ക് നടന്നു……….
” ഐൽ ബി റൈറ്റ് ബാക്ക് ഗയ്‌സ് ”
എന്നൊരു കള്ളം അവരോട് പറഞ്ഞു ഞാൻ നേരെ എന്റെ റൂമിലേക്കക്കാണ് പോയത് ….. ഡോർ അടച്ചു കഴിഞ് എന്റെ കണ്ണുകൾ നേരെ പോയത് ചുവരിലേക്ക് ആയിരുന്നു….
കുഞ്ഞാ നീ നീയല്ലേ അത്… അതോ അത് വേറെ ആരെങ്കിലും ആകുമോ…..നിനക്ക് എന്താ പറ്റിയത്….
നീ….
അത്രേം ആയപോഴേക്കും എന്റെ സമനില ഏതാണ്ട് തെറ്റിയ പോലെ എനിക്ക് തോന്നി…
അത്രയുമായപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു….. തനു ആയിരിക്കുമെന്ന് കരുതി ഞാൻ മുഖമൊക്ക പെട്ടന്ന് തുടച്ചുകൊണ്ട് ഡോർ തുറന്നു…..
പിന്നേം ഞാൻ ഞെട്ടി എന്ന് വേണം പറയാൻ ദേ നിക്കുന്നു വാതിലിനപ്പുറം അവൾ നിള ………
” ന്താ മോനെ ജഗത്തെ നന്നായിട്ട് കരഞ്ഞ ലക്ഷണം ഉണ്ടല്ലോ മുഖത്ത്……..”