“ഹേയ് ജസ്റ്റ്….”
“തപ്പണ്ട….. നിന്റെ മുഖം മാറിയാൽ എനിക്ക് മനസിലാകുമെന്ന കാര്യം നീ മറന്നോ…….”
“കുഞ്ഞാ….”
“ഞാൻ ഇടർച്ചയോടെ വിളിച്ചു……..”
“എന്തേ നിന്റെ കുഞ്ഞൻ നിന്നെ മറന്നുവെന്ന് വിചാരിച്ചോ ജിത്തൂ….”
അകത്തേക്ക് കയറിക്കൊണ്ട് എന്റെ കണ്ണിൽ നോക്കിയവൾ ചിരിച്ചു…
എനിക്ക് ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല…….
അവൾ അകത്തേക്ക് കയറി കൊണ്ട് എന്റെ മുറിയാകെ ഒന്ന് കണ്ണോടിച്ചു എന്റെയും അവളുടെയും ഫോട്ടോകൾ തൂക്കിയിട്ടിരിക്കുന്ന ചുവരിലേക്ക് നോക്കി അവൾ ഒരു നിമിഷം അമ്പരപ്പോടെ നിന്നു……എന്നിട്ടൊരു സെക്കൻഡിൽ എന്റെ അടുത്തോട്ടു വന്നു എന്റെ മോന്തക്കിട്ടൊരെണ്ണം തന്നിട്ട് എന്റെ നെഞ്ചിലേക്ക് വീണവൾ പറഞ്ഞു….
“ഇത്രയ്ക്ക് ഉരുകിയിട്ടും ഒരിക്കൽ പോലും നിനക്കെന്നെയൊന്ന് വിളിക്കാനും തോന്നിയില്ലല്ലോടാ…..നീ… നീ….”
അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു….ആ കരച്ചിലിനിടയിൽ എനിക്കൊന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല……എനിക്ക് ഞാൻ കരയണോ അതോ അവളെ ആശ്വസിപ്പിക്കണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ……
പെട്ടന്ന് ഡോർ തുറക്കപ്പെട്ടു…..