ഉമ്മറത്തെ തുളസിത്തറയിൽ വിളക്ക് വെച്ചുകൊണ്ട് രാധിക നാണി മുത്തശിയുടെ വീട്ടിലേക്ക് നടന്നു. പാല് വാങ്ങിച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു. മുറ്റമടിക്കുമ്പോ അജയൻ ജനാലയിലൂടെ അവളെ നോക്കി.
ഇന്നലെ പെണ്ണ് എത്ര പ്രാവശ്യമാണ് ചീറ്റിയതെന്നോർത്തു. വിശ്വേട്ടൻ തിരിച്ചെത്താൻ ഇന്ന് രാത്രിയാകുമെന്നാണ് പറഞ്ഞത്, ആദ്യമായി ജോലിക്ക് പോയിട്ട് വരുവല്ലേ അത്താഴത്തിനു ഇഷ്ടമുള്ള കറികളൊക്കെ വെക്കാൻ രാധികയോട് പറയണം. അല്ലേലും രാധിക അതറിഞ്ഞു ചെയ്തോളും..
അജയൻ കുളി കഴിഞ്ഞു പ്രാതൽ കഴിച്ച ശേഷം, ഓഫീസിലേക്ക് ചെന്നു. സാധാരണ പോലെ ജോലിഭാരം ഒട്ടുമില്ലാത്ത ഒരു ദിവസം. വിശ്വൻ തഞ്ചാവൂരിൽ ഫാക്ടറിയൊക്കെ കണ്ടു. നല്ല തുണി തരങ്ങൾ തന്നെ. ചുവന്ന നിറത്തിലൊരു പട്ടു സാരിയും അജയന് പച്ച നിറത്തിൽ ഉള്ള കൈയുളള ഷർട്ടും വാങ്ങിച്ചു.
തിരിച്ചു പോകാൻ നേരം ചാക്കോ മുതലാളി, വിശ്വനോട് ചോദിച്ചു. “വിശ്വന് തമിഴ് അറിയാമോ..”
“ഇല്ല മുതലാളി..”
“തനിക്കറിയാമോ വിശ്വാ, എന്റെ അപ്പച്ചന്റെ കൂടെ ഞാൻ 16ആം വയസിൽ ഇങ്ങോട്ടേക്ക് വരാൻ തുടങ്ങിയപ്പോ മുതലുള്ള പരിചയമാണ്… ഈ നാടിനോടും ഭാഷയോടും, ഇപ്പൊ നന്നായിട്ട് തമിഴ് പറയും. പിന്നെ വിശ്വൻ മുൻപ് ചോദിച്ചില്ലേ, ചിലരെ കുറിച്ച്, അവരെ ഒതുക്കാൻ കൂടെയാണ് വിശ്വനോട് ഞാൻ ഇത്തവണ തന്നെ എന്റെകൂടെ വരാൻ പറഞ്ഞെ…”
“എന്താ മുതലാളി…അത്….ആരാണവരൊക്കെ …”
“പറയാം…”
“ഇവിടെ ഒരു ചെട്ടിയാരുണ്ട്. കാളിമുത്തു, അയാൾ വല്ലാത്തൊരു ഇടങ്ങേടാണ്. തൊഴിലാളികളെ വിട്ടു നൽകാതെയും, കൂലി കൂടുതൽ ചോദിപ്പിച്ചും അയാൾ ഫാക്ടറിയിൽ സ്‌ഥിരം പ്രശനം ഉണ്ടാക്കുന്നുണ്ട്, ഞാൻ ഒരിക്കൽ അവനോടു പറഞ്ഞതാണ്, പക്ഷെ അവൻ ചെറ്റയാണ്, കാശുവാങ്ങിച്ചിട്ടും കഴുത്തറുക്കുന്ന സ്വഭാവം കാണിക്കുന്ന ചെറ്റ. നമുക്കൊന്ന് സംസാരിച്ചു നോക്കേണ്ടി വരും വിശ്വാ, ചിലപ്പോ കയ്യും കാലുമൊക്കെ ഒന്ന് അനക്കേണ്ടിയും വരും കേട്ടല്ലോ…”
“ശെരി മുതലാളി…” റിയർ വ്യൂ മിരറിൽ നോക്കി ചിരിച്ചുകൊണ്ട്
വിശ്വനും സമ്മതിച്ചു.
കാറിൽ കയറിയിട്ട് അധിക ദൂരം സഞ്ചരിക്കേണ്ടി വന്നില്ല, ഇരുവശത്തും ചുണ്ണാമ്പ് അടിച്ച വീടുകൾ, ഒരുവശത്തു കാഞ്ചി കാവേരി പുഴ, ചെറിയ കുറ്റിച്ചെടികൾ. അതവസാനിക്കുന്നത് ചെട്ടിയാരുടെ വീടിന്റെ മുറ്റത്. ചാക്കോ മുതലാളി മുന്നിൽ നടക്കുമ്പോ പിറകിൽ വിശ്വനും അയാളോടപ്പം നടന്നു. വീടിന്റെ മുന്നിൽ കറുത്ത തടിച്ച രണ്ടു മല്ലന്മാർ മുതലാളിയെ കണ്ടതും പമ്മി. അവരെ തോളിലൊന്ന് തൊട്ടുകൊണ്ട് ചോദിച്ചു. “ഉൻകൊയ്യാ ഉള്ളെ ഇറുക്കാ..” മറുപടി പറയാതെ ഭയത്തോടെ ചാക്കോ മുതലാളിയെ നോക്കുമ്പോ അയാൾ ചിരിക്ക മാത്രം ചെയ്തു.
“ഹാ യാരിത്, ചാക്കോ അവർകളോ, വാങ്ക വാങ്ക… ” ചെട്ടിയാർ മേൽമടിയിൽ നിന്നും വെള്ള മുണ്ടും രാംരാജിന്റെ കയ്യില്ലാത്ത വെള്ള ബനിയനും ഇട്ടുകൊണ്ട് ചോദിച്ചു, അയാൾക്കൊപ്പം രണ്ടു വെള്ളയും വെള്ളയുമിട്ട രാഷ്ട്രീയകാരുമുണ്ടായിരുന്നു.
“ചെട്ടിയായാരെ, എന്നോട കമ്പനിയിൽ ഇനിമേ പ്രചനൈ ഏതുവും വറകൂടാത്, നീ എന്ന കേട്ടാലും നാ താറെൻ!” വിശ്വനു മുതലാളി ഒരടവിട്ടതാനണെന്നു മനസിലായി. അവൻ എല്ലാരെയുമൊന്നു നോക്കി ചിരിച്ചിട്ട് മുതലാളി പറഞ്ഞത് കേട്ട് നിന്നു. പക്ഷെ ചെട്ടിയാർ അത് കേട്ട് കൊലച്ചിരിയും ചിരിച്ചു