“ഏട്ടൻ മയങ്ങിക്കോളൂ… എന്തേലും വേണംച്ച മോളെന്നു വിളിച്ചാ മതി…” അത് പറയുമ്പോ രാധികയുടെ ഉള്ളിൽ തട്ടിയുള്ള കാമുകി ഭാവം കണ്ടപ്പോൾ വിശ്വന് ചെറിയ പേടി തോന്നി.
അവൾ അജയന്റെയൊപ്പം മുറിയുടെ അകത്തു കയറി തിരിഞ്ഞു കിടക്കുന്ന അജയനെ നോക്കി. നല്ല ഉറക്കമാണ്. രാധികയുടെ മനസ് അചഞ്ചലമായി… അവൾ വിശ്വേട്ടനെ കുറിച്ച് ആലോചിച്ചു. എന്നാലും ഇത്രേം നാളും ജയിലിൽ കിടന്നത് എന്തിനായിരിക്കും!! ഒരാളെ കൊന്നു എന്നൊക്ക പറയുമ്പോ. പക്ഷെ ആളെ കണ്ടാൽ അങ്ങനെ പറയില്ല! കണ്ണൊന്നും അങ്ങനെയേ അല്ല! നനവാർന്ന കണ്ണുകളും…
തടിച്ച ചുണ്ടും ആ കറുത്ത കട്ടി മീശയും… മനസിലെ ആരാധിക്കുന്ന പുരുഷരൂപം ആണെന്ന് തോന്നുന്നുണ്ട്.
വേണ്ട മോളെ രാധികേ…വേണ്ടാത്തത് ചിന്തിക്കല്ലേ…
എന്ന് ബുദ്ധി പറയുന്നുമുണ്ട്…
വൈകീട്ട് നാണിയമ്മ പാലുമായി വന്നപ്പോൾ രാധിക മയക്കത്തിൽ നിന്നുമെണീറ്റു, കുളി കഴിഞ്ഞിട്ട് അജയൻ അമ്പലത്തിലേക്ക് തൊഴാനായി പുറപ്പെട്ടു. രാധിക പാല് വാങ്ങി പാത്രത്തിൽ ഒഴിച്ച് വെച്ചുകൊണ്ട് മുറ്റമടിക്കാൻ വേണ്ടി ഉമ്മറത്തേക്ക് വന്നപ്പോൾ… വിശ്വൻ മുഖമൊക്കെ കഴുകി വൃത്തിയായി, ഉടുത്ത മുണ്ടും മാറ്റി ചുവന്ന ഷർട്ടുമിട്ടു പുറത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.
“ഏട്ടാ ചായ കുടിക്കാൻ ആയോ…ഇപ്പൊ ഇടണോ…”
“ഞാൻ പുറത്തു പോവാണ്…രാധികേ..” മോളെന്നുള്ള വിളി പെട്ടന്ന് രാധികേ എന്നായപ്പോൾ രാധിക അപ്പോഴും അവനെ നോക്കി ചിരിച്ചു.
“മോളെന്നു.. വിളിച്ചൂടെ…”
“ശെരി മോളെ..” രാധികയുടെ മനം ലജ്ജയുടെ പൂക്കൾ ഉതിർന്നു വീണു.
വിശ്വന്റെ മനസിലും രാധിക ഉണർന്നു തുടങ്ങിരുന്നു. അവൻ കയ്യും മടക്കി നടന്നു വീടിന്റെ താഴേക്ക് ഉള്ള പടികൾ ഇറങ്ങി പോകുന്നതവൾ നോക്കി നിന്നു. കാറ് വരാനുള്ള വഴി മറ്റൊരെണ്ണം ഉണ്ടെങ്കിലും നടക്കാൻ സുഖമീ വഴിയാണ്. വരമ്പത്തൂടെ വിശ്വൻ കാഴ്ച്ചകൾ ഒക്കെ കണ്ടു ഓരോന്നോർത്തുകൊണ്ട് നടന്നു.
അന്ന് രാത്രി അടുക്കളയിലെ പണിയെല്ലാം തീർത്തുകൊണ്ട് കുളി കഴിഞ്ഞു നനവുണങ്ങാത്ത അവളുടെ നിതംബം മൂടും മുടിയും പിന്നിലേക്കിട്ടുകൊണ്ട് രാധിക ബെഡ്റൂമിലേക്ക് കയറി. അജയൻ കുഞ്ഞി മേശയുടെ അരികിൽ കസേരയിൽ ഇരുന്നു ഒരു ഭക്തി ഗാന പുസ്തകം മനസിലുരുവിട്ടു വായിക്കുകയായിരുന്നു.
“രാധികേ..”
“എന്തായേട്ടാ …”
“ഏട്ടനെ, നല്ലപോലെ നോക്കണം കേട്ടോ, ഒരു കുറവും വരുത്തരുത്.”
“ഞാൻ നോക്കാം ഏട്ടാ…”
“എനിക്ക് വേണ്ടിയാണു, ഏട്ടൻ ജയിലിൽ പോയത്…” അജയൻ കസേരയിൽ ചാരിയിരുന്നുകൊണ്ട് രാധികയുടെ മുഖം നോക്കാതെ പറഞ്ഞു. അതുപറയുമ്പോൾ അവന്റെ മനസ് വിങ്ങുന്നുണ്ടായിരുന്നു.