ഇരു മുഖന്‍ 7 [Antu Paappan]

Posted by

ഇരു മുഖന്‍ 7

Eru Mukhan Part 7 | Author : Antu Paappan | Previous Part


“”അവൻ കൊന്നില്ലല്ലോ,…. അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റു എന്നാണോ?””

 

“”ഹമ് തോറ്റുപോയി.””

 

“”ഇപ്പൊ നിങ്ങടെ ഹീറോ എന്ത് ചെയ്യുന്നു വിൽ ഹി ഗിവ്വപ്പ്‌ ?””

 

“”മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കമായിരുന്നു.””

KGF BGM…..

 

“”വാട്ട്‌ ടൂ യൂ മീൻ?””

 

“”പാർട്ട്‌ 2 പേജ് 8 കഷ്ടപ്പെട്ട് ഞാൻ ഒരു സീൻ എഴുതിട്ടുണ്ട്. വായിച്ചുനോക്ക്.””

 

[“”ആ……….””

 

മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വരും പോലെ. ഞാന്‍  വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തൊണ്ടുകളുമൊക്കെ തപ്പിമാറ്റി. അവിടെ ഒരു ചെറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി  താഴെക്കുണ്ട്.

 

“”നിലവറ…””

 

ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു ആരുടെയെക്കെയോ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ

 

“”അല്ല അത് ഞാന്‍ അല്ല.””

 

ഞാന്‍ അങ്ങനെ എന്‍റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രെമിച്ചു. പക്ഷെ എനിക്ക് നല്ല  ഓര്‍മ്മയുണ്ട് ഞാൻ കാണുന്ന ഈ ആയുധങ്ങള്‍ , ചെത്തി കൂർപ്പിച്ച  മരകുറ്റികള്‍, അതിൽ ചോര പുരണ്ട ഈ മരകഷ്ണം.

ചോര, എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട്‌ ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.

 

“”എന്‍റെ തന്നെ ചോരയ്യാണോ?“”

Leave a Reply

Your email address will not be published. Required fields are marked *