ഓർത്തെടുക്കാൻ അവന് ആവുന്നില്ലേ ?. നീല പരപ്പിലെ ഓളങ്ങളും ഷിൽനയുടെ കാലിലെ കൊലസും കണ്ടുകൊണ്ടിരിക്കുമ്പോൾ അമലിന് വല്ലാത്തൊരു വിഭ്രാന്തിയും, കൂടെ അനുഭൂതിയും ഒരുമിച്ച് അനുഭവപ്പെടുകയാണ്.
തന്റെ ചുമലിൽ തല ചായ്ച്ചു സ്വപ്നലോകത്തിൽ മയങ്ങിനിൽക്കുന്ന ഷിൽനയെ കോരിയെടുത്തുകൊണ്ട് അമൽ പൂളിലേക്ക് കുതിച്ചു. പ്രതീക്ഷിക്കാതെ ഉണ്ടായ അമലിന്റെ പരാക്രമത്തിൽ ഷിൽന ആകെ ഭയന്നു. അവൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പെട്ടെന്നുള്ള വീഴ്ച. മൂക്കിലും വായിലും വെള്ളം കയറി പാവം ഒത്തിരി കഷ്ടപ്പെട്ടു വെള്ളത്തിനടിയിൽ. ശ്വാസം കിട്ടാതെ താൻ മരിച്ചുപോകുമോ എന്ന് വരെ തോന്നി. അവളെയും കെട്ടിപ്പിടിച്ച് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് താഴുന്ന അമലിന്റെ മുഖം കാണുമ്പോൾ ഷിൽനയുടെ മനസിലേക്ക് കടന്നുവന്നത് ആ സ്വപ്നമാണ്… അയ്യോ ഇതായിരുന്നോ ഞാനും ഏട്ടനും ഇത്രയും നാൾ ദുഃസ്വപ്നം എന്ന് കരുതി വിഷമിച്ചത്.. ഇതേ ചിന്തയായിരുന്നു അമലിന്റെ മനസിലും ഉടലെടുത്തത്. താൻ അമ്മായിയുമായി തലകുത്തി മറിഞ്ഞതിന്റെ അവശേഷിപ്പുകളും, ഷിൽനയുമായി അതേ സ്ഥലത്ത് വരാനും അതുപോലൊരു രംഗം ആസ്വദിക്കാനും ഉണ്ടെന്നുള്ള മുന്നറിയിപ്പായിരുന്നു ആ സ്വപ്നം എന്ന് അവൻ തിരിച്ചറിഞ്ഞു. തന്റെ പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ ഓളപ്പരപ്പിൽ നിന്നും ഉയർന്നു പൊങ്ങി. മൂക്കിലും വായിലും വെള്ളം കയറി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന ഷിൽന ചുമച്ചുകൊണ്ട് അമലിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി നിന്നു. അവന്റെ രണ്ട് കവിളിലും ശക്തിയായി പിടിച്ചുകൊണ്ട് അവൾ അരിശത്തോടെ അവനെ നോക്കി..
: എടാ ഏട്ടൻ പന്നീ… ഇപ്പൊ ചത്തുപോയേനെ ഞാൻ
: ഞാൻ ഉള്ളപ്പോൾ നിന്നെ അങ്ങനെ ഒറ്റയ്ക്ക് ചാവാൻ വിടുമോടി പൊട്ടി പെണ്ണേ…
: ഡോക്ടർ പറഞ്ഞത് ശരിയാണ്… ഇപ്പൊ എനിക്ക് അത് ബോധ്യമായി. നമ്മൾ കണ്ടുകൊണ്ടിരുന്നത് ഒരു നല്ല സ്വപ്നം ആയിരുന്നു അല്ലെ
: ഏത് ഡോക്ടർ… നമ്മുടെ സ്വപ്നം എങ്ങനാ അയാൾ അറിഞ്ഞത്
: കോശി ഡോക്ടർ…. ഏട്ടന്റെ എല്ലാ കഥയും ഇപ്പൊ ഡോക്ടർക്കും അറിയാം.. അന്ന് ഡോക്ടർ പറഞ്ഞിരുന്നു ഇത് ഒരു നല്ല സ്വപ്നം ആയിരിക്കുമെന്ന്.
: തെണ്ടി…. ഇനി ആരെങ്കിലും അറിയാൻ ബാക്കി ഉണ്ടോ എന്റെ കാമകേളികൾ
: അയ്യേ… അങ്ങനെ ഞാൻ ചെയ്യോ… അമ്മയ്ക്കും ഏട്ടനും ഒരു പേരുദോഷവും ഇല്ലാതെയാണ് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചത്. ……അതൊക്കെ വിട്, ഇനി എന്താ നമ്മുടെ പ്ലാൻ
: ആദ്യം എന്തെങ്കിലും കഴിക്കാം എന്നിട്ട് എന്റെ പെണ്ണിനേയും കൂട്ടി മാനത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കണം. നിന്റെ വലിയ ആഗ്രഹം ആയിരുന്നില്ലേ അത്
: ഏട്ടാ…. എന്റെ ഈ ആഗ്രഹം ഏട്ടന് എങ്ങനെ അറിയാം
: അത്… പിന്നെ..
നീ കഥയൊക്കെ പറയുമ്പോൾ എപ്പോഴോ പറഞ്ഞിരുന്നില്ലേ
: സത്യം പറ… ഏട്ടൻ എന്നോട് എന്തോ ഒളിക്കുന്നുണ്ട്. ഞാൻ ഇങ്ങനെ ഒരു കാര്യം ഏട്ടനോട് പറഞ്ഞിട്ടില്ലല്ലോ.
: എന്ന അമ്മായി പറഞ്ഞത് ആയിരിക്കും… അല്ലാതെ എനിക്ക് എങ്ങനെ