സ്നേഹപൂർവ്വം ശാലിനി [M.D.V]

Posted by

സ്നേഹപൂർവ്വം ശാലിനി

Snehapoorvvam Shalini | Author : MDV


ഗെയ്‌സ്, ഈ കഥയുടെ മിനിമം ഏജ് ബാർ 30 വയസ് ആണെന്ന കാര്യം ഞാനോർമ്മിപ്പിക്കുന്നു. വായിക്കാൻ പോകുന്നതിനു മുൻപ്
ഓർത്തിക്കിരേണ്ട ഒന്ന് രണ്ടു വസ്തുതകൾ കൂടെ ഞാനിവിടെ ഓർമ്മിപ്പിക്കുന്നു. മിനിമം മാനസികാരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഈ കഥ വായിക്കാൻ പാടുള്ളു, ഇല്ലെങ്കിൽ മനസാകുന്ന ഭംഗിയുള്ള ചില്ലുപാത്രം നിലത്തുവീണുടയുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. “ഋതം” എന്ന കഥയുടെ പത്തിരട്ടി ട്രോമ ഈ കഥയിൽ കയറ്റിയിട്ടുണ്ടെന്നും പറഞ്ഞുകൊള്ളുന്നു. ഞാനീ കഥയിൽ റേപ്പ് ഗ്ലോറിഫിക്കേഷനോ, ജസ്റ്റിഫിക്കേഷനോ ചെയ്തിട്ടില്ല. Posttraumatic stress disorder (PTSD) നെ കുറിച്ച് പറയാൻ മാത്രമാണീ കഥ. നമ്മുടെ ചുറ്റും ഇതേയവസ്‌ഥയുള്ളവരെ ഒരിക്കലും ഇഗ്നോർ ചെയ്യരുതെന്നും അപേക്ഷിക്കുന്നു. ഇതിന്റെ കമന്റ് ബോക്സിൽ കിടന്നു കരയാതെ ഇരിക്കാൻ വേണ്ടിമാത്രം ഞാനിതു അഡ്മിനോട് പൂട്ടിവെക്കാൻ താത്പര്യപ്പെടുന്നു, മച്യുർ ഓഡിയൻസ് ആവുന്ന കാലത്തു നമുക്കിത് തുറക്കാം.

 

 

എന്റെ പേര് ശാലിനി. ഞാനൊരു വീട്ടമ്മയാണ്, രണ്ടാം ക്‌ളാസ് പഠിക്കുന്ന ആൺകുട്ടിയുടെ അമ്മയുമാണ്, ജോലി ചെയ്യാൻ താല്പര്യം ഉളളതുകൊണ്ട് ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഇതുവരെയും ഒന്നുമായിട്ടില്ല. ഞാനെന്റെ കോളേജ് മേറ്റ് കൂടിയായ അശ്വിനെയാണ് വിവാഹം കഴിച്ചത്, അതുകൊണ്ടു തന്നെ രണ്ടാള്ക്കും ഒരേ പ്രായമാണ്. അവനെക്കുറിച്ചു പറഞ്ഞാൽ കുറെനാളായിട്ട് അവനെന്നോട് ഇഷ്ടമാണെന്നൊക്കെ എനിക്കറിയാമായിരുന്നു, കോളേജ് ടൈമിലും, ഒന്നിച്ചു ബസ്റ്റോപ്പിലും ഒക്കെ എന്നെ കാണുമെങ്കിലും എന്നോടുള്ള ഇഷ്ടം പറഞ്ഞിരുന്നില്ല. പക്ഷെ എനിക്കറിയാമായിരുന്നു അവന്റെ മനസ്. അവനൊരല്പം അപകർഷത ബോധമായിരുന്നു അന്നൊക്കെയെന്നു എന്നോട് പിന്നീട് പറഞ്ഞിരുന്നു. എന്റെ വീട്ടിൽ നിന്നും അധികദൂരമൊന്നുമില്ല അവന്റെ വീട്ടിലേക്ക്, ഇടയ്ക്ക് അമ്പലത്തിൽ പോകുമ്പോ അവൻ മിക്കപ്പോഴും ആൽത്തറയിൽ എന്നെ കാത്തിരിപ്പുണ്ടാകും.പിന്നീട് കോളേജ് കഴിഞ്ഞ് അവനൊരു ജോലിയായപ്പോൾ എന്റെ അച്ഛനെ നേരിട്ട് കണ്ടു അവൻ സംസാരിച്ചു. അച്ഛനും അമ്മയ്ക്കും ഇഷ്ടമായതുകൊണ്ട് എനിക്കും സമ്മതമായിരുന്നു. വിവാഹജീവിതം സന്തോഷം മാത്രം നിറഞ്ഞതായിരുന്നു.

ഒരു കുഞ്ഞു ജനിച്ചതിനുശേഷം നാട്ടിലെ കമ്പനിയിൽ നിന്നും സൂറത്തിലേക്ക് പ്രൊമോഷനോടെ ട്രാൻസ്ഫർ ലഭിച്ചപ്പോൾ അവനാദ്യം പോകാൻ തയാറായില്ല. എങ്കിലും എനിക്ക് ജോലിയില്ലാത്തത് കൊണ്ട് ഞാൻ അവനെ പോകാനായി നിർബന്ധിച്ചു. അവിടെ നിന്നും രണ്ടു മാസത്തിൽ ഒരിക്കൽ മാത്രമേ നാട്ടിലേക്ക് വരാൻ അവനു പറ്റിയിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *