സ്നേഹപൂർവ്വം ശാലിനി [M.D.V]

Posted by

കാല്പാദങ്ങളിൽ പോലും ആ അസുരന്മാർ ഉപദ്രവിച്ചത് എനിക്ക് കാണാമായിരുന്നു, ഞാൻ മരുന്ന് വെക്കാൻ ശ്രമിച്ചപ്പോൾ അശ്വിൻ എന്നെ തടുത്തു. ഉറങ്ങാൻ ശ്രമിക്കുന്നത് ഒരിക്കലും സംഭവ്യമായ ഒരു കാര്യമല്ലെന്ന് എനിക്കറിയാം!! എങ്കിലും അശ്വിനെ മണിക്കൂറുകൾക്ക് ശേഷം ഞാനൊന്നു തൊട്ടപ്പോൾ അവനുറങ്ങിയിരുന്നു. എനിക്ക് പെട്ടന്ന് ശർദിക്കാൻ വരുന്നപോലെ ഒരു തോന്നൽ, ഞാൻ വേഗം ബാത്റൂമിലേക്കോടി. മുട്ടുകുത്തിയിരുന്നെങ്കിലും ഒന്നും വരുന്നില്ല!
ആശയക്കുഴപ്പവും ഭ്രമവും കൊണ്ട് ഞാൻ ഹാളില് ഉറങ്ങാതെ നടന്നു. വേദന വരുന്ന സമയത്തൊക്കെ ഞാൻ ചൂട് വെള്ളം കൊണ്ട് ആ രാത്രി കഴുകി. പലപ്പോഴും ബാല്കണിയിൽ
ഒറ്റയ്ക്കിരുന്നു ഞാൻ ദൂരെ ആകാശതെക്ക് നോക്കുമ്പോ എന്റെ ജീവിതം ഒരു കടങ്കഥ പോലെ മാറിയതിൽ ആർക്കാണ് ഉത്തരവാദിയെന്നു ഞാൻ ആ നക്ഷത്രങ്ങോളോട് ചോദിച്ചു.

ഒരുപോള പോലും ഞാൻ ഉറങ്ങിയില്ല, എത്രയോ വട്ടം ഞാൻ കരയുകയും എന്റെ യോനി അഴുക്കായത് മനസ്സിൽ വീണ്ടും വീണ്ടുമാരോ ഓര്മിപ്പിക്കുമ്പോ ചെന്ന് കഴുകുകയും ചെയ്തു. എത്ര തവണ അത് ചെയ്തിട്ടും എന്റെ ശരീരം പൂർണ്ണമായി ശുചിയായപോലെ എനിക്ക് തോന്നിയില്ല.പുലരുവോളം സോഫയിൽ കാലും കയറ്റിവെച്ചുകൊണ്ട് ഞാൻ എന്നോട് തന്നെ എന്തൊക്കെയോ സംസാരിച്ചു.

അശ്വിൻ രാവിലെ എണീറ്റ് വന്നപ്പോൾ എന്നെയൊന്നു തൊടുകപോലുമാവൻ ചെയ്യാഞ്ഞത് എന്നിലെ ശരീത്തിനേറ്റ കളങ്കം കാരണമാണെന്ന് ഞാൻ ആലോചിക്കുമ്പോ, അവനുവേണ്ടിയാണ് ഞാനത് ആ നരിക്കൂട്ടത്തിനു തിന്നാൻ കൊടുത്തതെന്ന് അവനു ചിന്തിക്കാൻ കഴിയുന്നില്ലായിരിക്കും.

പിറ്റേന്നത്തെ പകലിലെ സൂര്യന്റെ വെളിച്ചം പോലും എന്റെ ശരീത്തിലേക്ക് അടിക്കുമ്പോ ആ ചൂടിൽ എന്റെ മനസിലേക്ക് ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കടന്നു വന്നുകൊണ്ടിരുന്നു.
അടുക്കളയിൽ ശപിക്കപ്പെട്ട ശിലപോലെ ഞാൻ എരിയുന്ന തീയിൽ തന്നെ നോക്കി നിന്ന് അരി അടുപ്പിൽ തിളച്ചു പൊങ്ങും വരെ ഞാൻ ഏതോ ലോകത്തു നിന്നും മോചിതയാകാതെ നിന്നു. പച്ചക്കറി അറിഞ്ഞപ്പോൾ കയ്യില് ചോര പൊടിഞ്ഞതും ഞാനറിഞ്ഞില്ല.

അടുത്ത വീട്ടിലെ അയൽകാരികൾ സഹതാപവുമായി എന്നെ മതിലിൽ നിന്നും നോക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തുള്ള ഭാവത്തെ ഞാൻ ഒരു ചിരികൊണ്ട് ഇല്ലാതാകണം എന്ന് തോന്നിയെങ്കിലും അതെനിക്ക് കഴിയുമായിരുന്നില്ല. ആരോടെങ്കിലും എല്ലാം പറയണമെന്ന് വിചാരിക്കുമ്പോ അമ്മയുടെ മുഖം മനസിലേക്ക് ഓർമവന്നു. പക്ഷെ ഇത് ഞാനെങ്ങനെ
പറയും!!!!

എല്ലാം എന്റെ മനസിന്റെ കോണിൽ ഞാനൊളിപ്പിച്ചുകൊണ്ട് ഓരോ കാലെടുത്തു വെക്കുമ്പോളും നുറുങ്ങുന്ന വേദനയുമായി ആ വീട്ടിൽ ഞാൻ സൂര്യൻ വിടവാങ്ങും വരെ തള്ളി നീക്കി.
മനസിലെ പിരിമുറുക്കം ഇടക്ക് എന്ന ശ്വാസംകിട്ടാത്ത വിധം കഴുത്തു മുറുകുന്നപോലെ തോന്നിപ്പിക്കുമെങ്കിലും ഞാൻ കരയില്ലെന്നു ശഠിച്ചു.

അന്ന് വൈകീട്ട് പക്ഷെ അനിരുദ്ധ് എസ്കർഷൻ കഴിഞ്ഞു വന്നപ്പോൾ അവനെ കണ്ടമാത്രയിൽ ഞാനവനെ കോരിയെടുത്തുകൊണ്ട് കരഞ്ഞു. ഹൃദയം തകർന്നുപോകുന്നപോലെ ഞാൻ വാവിട്ടു നിലവിളിച്ചു. സ്വബോധം പോകുന്നപോലെ തോന്നി.തിരിച്ചെന്റെ മനസിലേക്ക്…..ഒപ്പമാ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *