ഇങ്ങനെയും ഒരു പ്രണയം
Enganeyum Oru Pranayam | Author : Nalan
ഞാൻ ഒരുപാട് കതകൾ വയ്ച്ചിട്ടുണ്ടെങ്കിലും ഇതുവരെ എഴുതുക എന്ന സഹസത്തിനു മുതിർന്നിട്ടില്ല അത്യമായി എഴുതാൻ ശ്രെമിക്കുകയാണ്. എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രെതീക്ഷിക്കുന്നു. ഇഷ്ടമായാലും ഇല്ലേലും കമന്റ് ചെയ്യണേ. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയണേ ഞാൻ നിർത്തിക്കോളാം 😀
സാധാരണ എല്ലാ കഥകളിലും നായകൻ മാർ പഠിപ്പിലും സൗന്ദര്യത്തിലും എല്ലാം മിടുക്കരായിരിക്കും എന്നാൽ ഈ കഥയിൽ അങ്ങനെ അല്ല. അപ്പൊ കഥയിലേക്ക്.
ഡാ….
നീ എഴുനേക്കുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ….
ആ ഹാ അലാറം എന്താ അടിക്കാത്തത് എന്ന് ഇപ്പ ചിന്തിച്ചതെ ഒള്ളു. അപ്പോളേക്കും അടിച്ചല്ലോ….
വേറെ ആരും അല്ല ഈ വീട്ടിലെ പോരാളി തന്നെ അതെ എന്റെ അമ്മ….
പോരാളിയുടെ ആയുധം (ചൂല്) പുറത്ത് വിഴുന്നതിനു മുന്പേ എഴുനേറ്റ് താഴേക്ക് നടന്നു നോക്കുമ്പോ അമ്മ അടുക്കളയിലാണ്…
പിന്നെ നീട്ടി ഒരു വിളിയാ അമ്മേ ചായാ…….
പിന്നെ നട്ടുച്ചക്ക് എഴുനേറ്റ് വന്നിട്ട് അവന് ചായ…. കൊറേ പുചോം ആവിശ്യത്തിന് ദേഷ്യവും കലർത്തി അമ്മേടെ മറുപടി ഉടനെ വന്നു.
എന്ന വേണ്ട… ഇനി അതിന്റെ പേരിൽ ഒച്ച വെക്കേണ്ട അല്ലേലും നമ്മടെ കാര്യം ഒന്നും നോക്കാൻ ആർക്കും സമയം ഇല്ലല്ലോ….
കൊറച്ചു സെന്റി ചേർത്ത് ഡയലോഗ് അടിച്ചപ്പോ അമ്മ ഫ്ലാറ്റ്…