വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4
Velakkariyayirunthalum Nee En Mohavalli Part 4 | Kamukan
[ Previous Part ]
എന്റെ നേരെ വന്നവരെ എല്ലാം ഞാൻ അടിച്ചു നിലത്തിട്ടു. പെട്ടന്ന് ആയിരുന്നു ആരോ തോക്ക് എന്റെ മുതുകിൽ മുട്ടിച്ചത് പതിയെ ഞാൻ തിരിഞ്ഞു നോക്കിപ്പോൾ അ തോക്കും പിടിച്ചു നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.
തുടരുന്നു വായിക്കുക,
സൂസൻ നീയോ. എങ്ങനെ തോന്നിയടി എന്നെ ചതിക്കാൻ. നിന്നെ എന്തോരം സ്നേഹിച്ചത് ആണ് ഞാൻ എന്നിട്ടും നീ എന്നെ.
ചേ ചേ നിന്നെ സ്നേഹിച്ചതിനെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.
വഞ്ചക്കി വഞ്ചക്കി യൂ ബ്ലഡി എന്നും പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ഞാൻ നീങ്ങി.
ഹ ഹ ഹ ചാച്ചൻ അട്ടഹസിക്കാൻ തുടങ്ങി.
നീ അവളെ ഒന്നും പറയേണ്ട അവൾ ഞാൻ പറഞ്ഞട്ടു ആണ് നിങ്ങളുടെ അവിടെ ജോലിക് നിന്നത്. എനിക്ക് നിങ്ങളുടെ വിവരങ്ങൾ എല്ലാം അറിയിച്ചു തരാൻ വേണ്ടി ആണ് അവൾ അവിടെ നിന്നത് തന്നെ.
മനസ്സിലായോട കഴുവേറീടെ മോനെ ഞാൻ നിന്നോട് ഇവിടെ വന്നപ്പോൾ തന്നെ പറഞ്ഞില്ലേ ഇത് നിന്റെ അവസാനത്തെ വരവ് ആണ്.
നിന്റെ അവസാനത്തെ വരവ്. നിന്നക് ജീവിക്കാൻ ദൈവം ഒരു അവസരം തന്നു എന്നാൽ അത് നിനക്കു ഇഷ്ടമായില്ല.
നിനക്കു ജീവിക്കണം എന്ന് ഇല്ല അല്ലേ.
പിന്നെ എന്റെ അവസാന കുമ്പസാരം പോലെ ഞാൻ ഒരു കാര്യം പറയാം.
നിന്റെ മമ്മിനെയും പപ്പാനെയും കൊല്ലാൻ അയച്ച ലോറി ഓടിച്ചത് ഞാൻ ആണ്.
നീ നോക്കിയേ ഇ കൈ കൊണ്ട് ആണ് ഞാൻ അവരുടെ ജീവൻ എടുത്തത്.
അത് പോലെ ഒരുപാട് പേരുടെ ജീവൻയും എടുത്തതും.അപ്പോൾ വെച്ചു താമസിക്കേണ്ട സൂസൻ ഇവൻന്റെ പപ്പയുടെയും മുമ്മയുടെയും അടുത്തേക്ക് ഇവൻയും പറഞ്ഞു വിട്ടേര്.
അത് കേട്ട ഉടനെ തന്നെ സൂസൻ തോക്ക് ലോഡ് ചെയ്യിതു എന്റെ നേരെ ചുണ്ടി. ഒന്നും പ്രതികരിക്കാൻ പോലും പറ്റാതെ ഞാൻ നിശ്ചലനായി പോയി.
അത് എന്ത് എന്നാൽ എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു.
പെട്ടന്ന് തന്നെ അവളുടെ തോക്കിൽ നിന്നുയും എന്നെ നോക്കി വെടിയുതിർത്തു.
ആറു മാസങ്ങൾക്കു ശേഷം,
ഇന്ന് ആണ് കല്യാണം. ദുഃഖങ്ങൾ നിറഞ്ഞ അധ്യായം തീർന്നു സന്തോഷംത്തിന്റെ പുതുനാമ്പുകൾ മുളച്ചു എന്റെ ജീവിതത്തിൽ.
ഇന്ന് ഉറക്കം എഴുന്നേറ്റപ്പോൾ വല്ലാതെ താമസിച്ചുപോയി അത് കൊണ്ട് തന്നെ ഞാൻ വേഗം തന്നെ കുളിച്ചു ജുബ്ബയും അണിഞ്ഞ വാച്ചും കെട്ടി പള്ളിയിലേക്ക് പോകാൻ റെഡി ആയി.
അതിനു മുൻപ് പപ്പയുടെയും മമ്മിയുടെയും ഫോട്ടോയുടെ മുൻപിൽ കുരിശു വരച്ചു കൊണ്ട് ഞാൻ കണ്ണ് അടച്ചു പ്രാർത്ഥിച്ചു. ( മമ്മി പപ്പാ നിങ്ങൾ ഇപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോകുകയാണ് മമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നല്ലോ എന്റെ കല്യാണം. ആ കല്യാണം കാണാൻ എന്റെ മുൻപിൽ പപ്പയും മമ്മിയും ഇല്ല. നിങ്ങൾ ഇത് എവിടെയെങ്കിലും നിന്നും കേൾക്കുന്നുണ്ട് എങ്കിൽ എന്നെ അനുഗ്രഹിക്കണം.)