അവൻ എന്റെ നേരെ ഷേക്ക് ഹാൻഡ് നു കയ്യും നീട്ടി ഇരുന്നു..
ഞാൻ ഒന്ന് മടിച്ചു എങ്കിലും അവസാനം എന്റെ കൈ കൊടുത്തു
അപ്പോ ഇനി പറ ആരാ അവൾ
ആര്?? ഞാൻ ചോദിച്ചു
പിന്നെ നിനക്ക് അറിയാത്ത പോലെ മര്യാദക് പറഞ്ഞോ ആരാ ആ അക്ഷര
അവൾ ആർ എനിക്ക് അറിയില്ല നീ കേട്ടത് അല്ലെ അവൾ പറഞ്ഞത് അതേ എനിക്കും അറിയൂ
ഡെയ് നീ കളി വിട് , അവൾ ഈ ക്ലാസിലേക്ക് കേറിയപ്പോ തന്നെ നിന്റെ മുഖം മാറിയത് ഞാൻ കണ്ടു നേരെ പോലും നോക്കാതെ ബുക്കിൽ കുത്തി കുറിച്ച് ഇരിക്കുന്നതും ഒക്കെ. മര്യാദക്ക് പറഞ്ഞോ നിനക്കു അവളെ നേരത്തെ അറിയാം
ഞാൻ ഒന്നും മിണ്ടിയില്ല
ടാ നീ പറയുന്നുണ്ടോ ഇല്ലേൽ ഇപോ നമ്മുടെ കൂട്ടുകെട്ട് അവസാനിപ്പിക്കാം അങ്ങനെ ഒന്നും മറച്ചു വച്ചുള്ള കൂട്ടുകെട്ട് ഒന്നും വേണ്ട
ഞാൻ പിന്നെയും മൗനം ആയിരുന്നു
ദേഷ്യം വന്ന ജെറി ക്ലസ്സിൽ നിന്ന് ഇറങ്ങി പോയി..
ഞാൻ മാത്രം ഒറ്റക്ക് ആ ക്ലാസിൽ ..
അവനോട് പറയണമായിരുന്നോ….?? പറഞ്ഞ പിന്നെ എല്ലാം പറയേണ്ടി വരും അത് പിന്നെ സഹതാപമാവും സെന്റി ആവും വേണ്ട .. ഞാൻ മനസ്സിൽ കരുതി..ആയിരുപ്പ് ഇരുന്ന ഞാൻ ഡിസ്കിൽ തല വച്ചു ഉറങ്ങി പോയിരുന്നു
പെട്ടന്ന് ഡിസ്കിൽ ആരോ ശക്തിയായി അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്
ഒരു മിസ് ആയിരുന്നു.. ഇവർ എപ്പോ കേറി വന്നു ആവോ ഞാൻ മനസ്സിൽ കരുതി നേരെ ഇരുന്നു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ജെറി എന്റെ കൂടെ ഇല്ല .. ഞാൻ ചുറ്റും നോക്കിയപ്പോൾ അവൻ ലാസ്റ്റ് ബെഞ്ചിൽ അവിടെ ഉള്ളവന്മാരുടെ കൂടി ഇരിക്കുന്നു.. അവൻ എന്നെ ശ്രദ്ധിക്കുന്ന കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു എങ്കിലും അവൻ മുഖം വെട്ടിച്ചു കളഞ്ഞു…വീണ്ടും രാവിലത്തെ റിപ്പീറ്റ് ആയിരിന്നു ജ്വാല മിസ് എല്ലാരേയും പരിചയപ്പെടലും കത്തിയും ഒക്കെ ആയി കഴിഞ്ഞു പിന്നെ ചന്ദ്രഹാസൻ സർ ന്റെ കലാപരിപാടികൾ ഒരു പിരീഡ് കൂടെ കഴിഞ്ഞപ്പോൾ ആ ദിവസം അവസാന ബെൽ അടിച്ചു .. ക്‌ളാസ് കഴിഞ്ഞു എല്ലാരും ഇറങ്ങി നടന്നു തുടങ്ങി ഞാൻ പിന്നെയും ജെറിയെ നോക്കി അവർ എന്നെ മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ നിന്ന് ഇറങ്ങി .. ഞാൻ കുറച്ചു നേരം കൂടെ അവിടെ ഇരുന്നു പുറത്തേക്ക് നോക്കിയപ്പോൾ രാവിലെ കണ്ട ഓഡി കർ പുറത്ത്