പെട്ടെന്ന് എന്നെ കണ്ട അവർ ഒന്നു പരുങ്ങി
“അമ്മേ എന്തെങ്കിലും കനത്തിൽ കഴിക്കാൻ എടുത്തോ ഉള്ളത് എല്ലാം രണ്ട് പ്ളേറ്റ് പോരട്ടെ ” ജെറി അമ്മയെ നോക്കി പറഞ്ഞു
“ഇത് പുതിയ കൂട്ടുകാരൻ ആവും അല്ലെ എന്താ മോനെ പേര്?”
“കിരൺ എന്ന അമ്മേ” അവൻ പറഞ്ഞു
ഇപോ വരാം ന്ന് പറഞ്ഞു അവന്റെ അമ്മ ഉള്ളിലേക്ക് പോയി പിന്നെ ഫുഡും ആയി വന്നു ഞങ്ങളെ വിളിച്ചു അപ്പവും ചിക്കനും ആയിരുന്നു ഞാൻ കുറച്ചു മതി എന്നു പറഞ്ഞിട്ടും എന്നെ കൊണ്ട് കുറെ ‘അമ്മ കഴിപ്പിച്ചു .അതിനിടക്ക് ന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നും എവിടാ വീട് ന്നും ഒക്കെ ചോദിച്ചറിയാൻ ‘അമ്മ മറന്നില്ല ..പക്ഷെ ഞാൻ മുഴുവനായി ഒന്നും പറഞ്ഞതും ഇല്ല അത് ജെറി ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു
ഫുഡ് കഴിച്ചു എണീറ്റപ്പോൾ തന്നെ ജെറി എന്നെയും വിളിച്ച് അവന്റെ മുറിയിലേക്ക് പോയി മുറിയിൽ കേറിയതും അവൻ ഡോർ ലോക്ക് ചെയ്തു
“ഡാ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് ആക്കാമോ വീട്ടിൽ ‘അമ്മ ഒറ്റക്ക് ഉള്ളൂ എന്നെ കണ്ടില്ലേൽ വിഷമം ആവും ” അത് പറഞ്ഞതും അമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു..
“‘അമ്മ ഞാൻ ഇപോ എത്തും ഒന്ന് രാജൻ ചേട്ടനെ കാണാൻ വന്നതാ വർക്ക് ന്റെ ഒരു കാര്യം ഉണ്ടായി… ആ അതേ…. ശെരി അമ്മാ..”
അപ്പോഴാണ് ജെറി അവന്റെ ഫോൺ വരെ ശ്രദ്ധിക്കുന്നത്
“ടാ നീ എന്തിനാ കള്ളം പറഞ്ഞത് … ഈ ഫോണ് ഇത്…. ഇതൊകെ ഇപ്പോഴും ഉപയോഗിച്ച് നടക്കുന്ന ഒരാളെ ആദ്യം കാണുവാ ആ കമ്പനി യിൽ പോലും ഇത് ഇപോ കാണില്ല”
ജെറിയുടെ ചോദ്യം കേട്ട് കിരൺ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
“എന്തിനാ കള്ളം പറഞ്ഞേ ന്ന് …”
ജെറി വീണ്ടും ചോദിച്ചു
“എടാ അത് … അത് പിന്നെ അമ്മ വിശ്വസിക്കില്ല ടാ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയി ന്ന് പറഞ്ഞാ ”
“ങേ അതെന്താ”
“അത് എനിക്ക് അങ്ങനെ കൂട്ടുകാർ ഒന്നും ഇല്ലട ഞാൻ ഇങ്ങനെ ഒന്നും പോവാറും ഇല്ല അതൊകെ അമ്മക്ക് അറിയാം ”
” കൂട്ടുകാർ ഇല്ലെന്നോ എന്ത് മനുഷ്യൻ ആണ് ടാ നീ … സത്യം തന്നെ ആണോ “