“അവൻ കാന്റീൻ സെക്ഷനിൽ നിന്നോളും മിസ് ഫുഡ് വിളമ്പാൻ ഒക്കെ നിന്നോളും അതിലൊക്കെ നല്ല എക്‌സ്പീരിയൻസ് ഉള്ളതാണ് മിസ്”
ഞാനും ജെറിയും ഒരുപോലെ ഞെട്ടി കൊണ്ട് നോക്കുമ്പോൾ അക്ഷര മിസ്സിനോട് എന്തോ തമാശ പറയുന്ന പോലെ പറഞ്ഞിട്ട് കിടന്നു ചിരിക്കുകയാണ്.. കൂടെ ചിരിക്കാൻ അവളുടെ കുറെ കൂട്ടുകാരികളും ഉണ്ട്
ജെറി യുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു … ഞാൻ അവന്റെ തോളിൽ പിടിക്കാൻ പോയപ്പോൾ വൈകി പോയിരുന്നു എന്റെ കൈ തട്ടി മാറ്റി ജെറി ചാടി എണീറ്റു
“അതിന് എന്താടി നാറികളെ നീയൊക്കെ ചിരിക്കുന്നെ…. വിശക്കുന്നവന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് എന്താ അത്ര അധഃപതിച്ച പണി വല്ലതും ആണോ??? ഒ അവളൊക്കെ വലിയ കൊമ്പത്തെ മുതലുകൾ 4 നേരം വീട്ടുകാർ ഉണ്ടാക്കി വച്ചത് വെട്ടി വിഴുങ്ങി നാട് ചുറ്റി നടക്കുന്ന നിനക്കൊക്കെ ഇവന്റെ കാൽ കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത ഉണ്ടോടി .. അവൻ കാറ്ററിങ് നു പോയി കാശ് ഉണ്ടാക്കുന്നത് അന്തസ്സായി പണി എടുത്തിട്ട് തന്നെ ആണ് … തന്നിട്ട് എല്ലിന്റെ ഇടയിൽ കേറി ഇരിക്കുന്ന നിനക്കൊന്നും ഇതിനെ പറ്റി പറഞ്ഞാൽ മനസിലാവില്ല .. അതെങ്ങാനാ മനുഷ്യനു ജനിക്കണം ആദ്യം എന്നാലെ മനുഷ്യത്വം എന്നൊന്ന് ഉണ്ടാവൂ…. കേട്ടോടി പുല്ലേ…… ”
മിസ് ഉൾപ്പടെ എല്ലാവരും അവന്റെ പ്രവർത്തി കണ്ടു സ്തബ്ധരായി നില്കുവാണ്
“ടാ എന്തുവാടാ ഇത് നീ ഇരുന്നെ” ഞാൻ ജെറിയെ പിടിച്ചു ഇരുത്താൻ നോക്കി
“ഹ വിടടാ നീ ഞാൻ ഇവളെ പണ്ടേ ഓങ്ങി വച്ചത് ആണ് അവിളുടേ മറ്റെടത്തെ ഒരു വർത്തമാനം ” ജെറി പിന്നേം കിടന്നു തിളക്കുവാ
“മിസ്സ് എഴുത് എന്റേം കിരൺ ന്റെയും പേര് കാന്റീനിൽ ഞങ്ൾ നോക്കികോള എല്ലാം ”
അന്തം വിട്ട് നിന്നിരുന്ന മിസ് അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്
“ഹേയ് ജെറി താൻ എന്തൊക്കെയാ ഈ പറഞ്ഞത് .. ക്ലാസിൽ മര്യാദക്ക് പെരുമാറണം കേട്ടോ… ഞാൻ നിങ്ങളോട് ഇത്ര അടുത്ത് പെരുമാറുന്ന കൊണ്ടാണോ എന്നെ ഒരു വിലയും വെക്കാത്ത ഈ പെരുമാറ്റം??
“അയ്യോ മിസ് സോറി ഇവനെ പെട്ടെന്നു കേറി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഒന്നും നോക്കിയില്ല ഈ…ഇവൾ ഈ.. ഇവളുണ്ടല്ലോ ….”
ജെറി അക്ഷരയെ ചൂണ്ടി പറയുവാണ്
അവളാണേൽ വിളറി നിൽകുവാണ്
“അക്ഷര യോ അതിന് ആ കുട്ടി എന്താ പറഞ്ഞേ മോശം ഒന്നും പറഞ്ഞില്ലലോ നിങ്ങൾ കാന്റീനിൽ നിന്നോളും അതിന് എക്സ്പീരിയൻസ് ഉണ്ട് എന്നല്ലേ പറഞ്ഞത് അത് ഉള്ളത് ആണെന് ഇപോ ജെറി തന്നെ പറഞ്ഞില്ലേ പിന്നെ എന്താ പ്രശ്നം ” മിസ് ചോദിച്ചു
“അത് പിന്നെ മിസ്..” ജെറി പിന്നേം ആഞ്ഞു
“ടാ മതി നീ ഇരുന്നെ “