ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Posted by

ഉണ്ടകണ്ണി 3

Undakanni Part 3 | Author : Kiran Kumar | Previous Part


 

“ഡാ…..”

ജെറിയുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നത്

നോക്കുമ്പോൾ അക്ഷര ബോധം മറഞ്ഞു കിടക്കുകയാണ് സൗമ്യ മിസ് എവിടുന്നോ ഓടി വന്നു അവളെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്നുണ്ട് കൂടി നിന്നവർ എല്ലാം എന്നെ നോക്കി എന്തൊക്കെയോ പറയുന്നു .. ജെറി ഓടി എന്റെ അടുക്കൽ എത്തി

“ടാ എന്ന പരിപാടിആണ് കാണിച്ചത് ഇത്രേം ആൾകാർ നിൽക്കുമ്പോൾ … നീ വന്നേ”

അവൻഎന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു

“വേണ്ട … പോ. . എന്ത് ഉണ്ടായാലും എനിക്ക് ഒരു കുഴപ്പവും ഇല്ല നീ വേണേൽ പോ”

ഞാൻ ജെറിയുടെ കൈ തട്ടി മാറ്റി പറഞ്ഞു

ജെറി എന്ത് ചെയ്യണം ന്ന് അറിയാതെ നിൽക്ക്വാണ്

 

“കിരണേ നീ…. നീ എന്താ ഈ കാണിച്ചത് ഇവൾക്ക് ബോധം വരുന്നില്ല…”

കുറെ അവളെ കുലുക്കി വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാത്ത കണ്ട്  സൗമ്യ മിസ് ചൂടായിക്കൊണ്ട് എന്റെ നേരെ എണീറ്റ് വന്നു

 

ഞാൻ ഒന്ന് പതറി

 

“അവൾക്ക് അത് കിട്ടേണ്ടത് തന്നെ ആണ് മിസ് അതിനു അവനെ  എന്ത് ചെയ്താലും കൂടെ എന്റെ പേര് കൂടെ എഴുതിക്കോ എനിക്ക് ഒരു കുഴപ്പവും ഇല്ല ”

 

ജെറി ടീച്ചറുടെ മുന്നിൽ കേറി നിന്നു

 

“നിന്നെ …. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാടാ ഞാൻ പ്രിൻസിപ്പൾ നെ കാണട്ടെ ”

 

മിസ് അതും പറഞ്ഞു പ്രിൻസിപ്പാൾ റൂമിലേക്ക് വേഗത്തിൽ നടന്നു

അതിന് ഇടക്ക് അക്ഷരയെ ആരൊക്കെയോ എടുത്ത് എക്സിബിഷൻ ന്റെ ഭാഗമായി ഉണ്ടായിരുന്ന മെഡിക്കൽ ക്ലിനിക്കിലേക്ക് കൊണ്ടു പോയി

 

“ടാ കൊപ്പേ നീ എന്ത് അടിയാടാ അടിച്ചത് … അവളുടെ തല പൊങ്ങുമോ ഇനി “

Leave a Reply

Your email address will not be published. Required fields are marked *