“ഇറങ്”
“എന്തിനാ എന്ന കോളേജിൽ കൊണ്ട് ആക്ക്”
“ഹ ഇറങ് വിളമ്പുകാരാ”
എന്റെ മുഖത്ത് ദേഷ്യം ഇരച്ചു വന്നു .. ഞാൻ വെളിയിലേക്ക് ഇറങ്ങി
“ചൂടാവണ്ട വ ”
അവൾ അതും പറഞ്ഞു മുന്നോട്ട് നടന്നു
ഞാൻ വേറെ വഴി ഇല്ലാതെയാന്ത്രികമായി അവളുടെ പുറകെയും നടന്നു
അമ്മയെ എന്തായാലും രാജൻ ചേട്ടൻ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി കാണും അതുമല്ല, അമ്മയുടെ കാര്യം ഇവൾക്ക് അറിയാനും സാധ്യത ഇല്ല. പിന്നെ ഇവൾ എന്നെ ഇത് എങ്ങോട്ട് കൊണ്ടുപോകുവാ .. എന്റെ ഉള്ളിൽ പ്രതാപൻ പറഞ്ഞ വാക്കുകൾ ഓടി വന്നു .. ഒരു പേടിയൊക്കെ തോന്നി തുടങ്ങി..
ഹോസ്പിറ്റലിനു ഉള്ളിൽ കേറിയ ഞങ്ൾ ഇപ്പോൾ ഓർത്തോ സെക്ഷനു മുന്നിൽ എത്തി
“ഡോക്ടർ അനുപമ ചന്ദ്രൻ ”
ബോർഡിലെ പേര് ഞാൻ പയ്യെ.. വായിച്ചു
“ഇവിടെ എന്താ ” ഞാൻ ചോദിച്ചു
“എന്നെ തല്ലിയ നിന്റെ കൈ തല്ലി ഓടിക്കാൻ പോവാ അപ്പോൾ ഒന്ന് ഡോക്ടറെ നേരത്തെ കണ്ട് പറഞ്ഞേക്കാം ന്ന് കരുതി കേറിയത വാ ”
അവൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞിട്ട് ഡോക്ടർ ടെ മുറിയിലേക്ക് കേറി
ഞാൻ അന്തംവിട്ട് കുറച്ചു നേരം വെളിയിൽ നിന്ന് പിന്നെ പതിയെ അകത്ത് കയറി
“ആ ഇതാണോ ആള് ?” ഒരു മധുരമായ ശബ്ദം
നോക്കുമ്പോൾ ഡോക്ടർ ടെ സീറ്റിൽ കാണാൻ നല്ല ലുക്കുള്ള ഒരു പെണ്ണ് ഇരിക്കുന്നു സൈഡിലെ ചെയറിൽ അവളും
ഞാൻ ഒന്നും മിണ്ടാതെ പരുങ്ങി നിന്നു.
“എന്താടോ ഒന്നും മിണ്ടാതെ നിക്കണേ ഇരിക്ക്” അനുപമ വീണ്ടും പറഞ്ഞു
ഞാൻ ചെയറിൽ ഇരുന്നു
“താൻ എന്തിനാടോ ഇവളെ തല്ലിയത് ?”
ഇപ്പോൾ അനുപമയുടെ ശബ്ദം കുറച്ചു സീരിയസ് ആയിട്ടുണ്ട്
ഞാൻ ഒന്നും മിണ്ടിയില്ല രൂക്ഷമായി അക്ഷരയെ നോക്കുക മാത്രം ചെയ്തു
“തന്നോടാ ചോദിച്ചത്?” വീണ്ടും അനുപമ ചോദിച്ചു