പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ടു ഞങ്ങൾ 2ഉം ഞെട്ടി. ജെറി എന്നെ നോക്കി
എന്ത് ചെയ്യണം എന്നൊരു ചോദ്യ ഭാവം അവന്റെ മുഖത്ത് കണ്ടു
“ടാ ഞാനാ തുറക്ക്”
മഹേഷ് സർ ആയിരുന്നു
അപ്പോഴാണ് ശ്വാസം നേരെ വീണത്
ജെറി പോയ് ഡോർ തുറന്നു .. സർ കയറിവന്നു സാറിന്റെ മുഖത്തു ഒരു ആശ്വാസം ഫീൽ ചെയ്യുന്നുണ്ടായിരുന്നു
“എന്തായി സാറേ?” ജെറി ചോദിച്ചു
“ഉം … നിങ്ങളെ പ്രിൻസിപ്പൽ കാണണം ന്ന പറയുന്നേ.. പിന്നെ സസ്‌പെൻഷൻ ഉണ്ടാവാൻ സാധ്യത ഇല്ല നിങ്ങൾ രക്ഷപെട്ടു ന്ന് തോന്നുന്നു, അയ്യോ ! നിങ്ങൾ അല്ല ഇവൻ”
സർ കിരണിനെ ചൂണ്ടി പറഞ്ഞു
“അതെന്താ സസ്‌പെൻഷൻ ഇല്ലാത്തെ ??”
“ആ നിനക്കൊക്കെ ഭാഗ്യം ഉണ്ട് അവൾ പ്രിൻസിപ്പൽ നോട് പറഞ്ഞു ന്ന് അവൾക്ക് പരാതി ഇല്ല ന്ന് പിന്നെ നിന്നെ സസ്‌പെന്റ് ചെയ്യരുത് ന്നും.. പ്രിൻസി ഒന്നും സമ്മതിക്കുന്നില്ലയിരുന്നു അവസാനം അവളുടെ അച്ചൻ എന്തൊക്കയോ ഡൊണേഷൻ ഒക്കെ ഓഫർ ചെയ്തപ്പോള അങ്ങേര് സമ്മതിച്ചത്”
സർ പറഞ്ഞു നിർത്തി.
“ങേ… അവൾക്ക് പരാതി ഇല്ലെന്ന ?” ജെറി അത്ഭുതത്തോടെ എന്നെ നോക്കി.. ഞാൻ ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്
“അതേ നിങ്ങൾ വ പ്രിൻസിപ്പാൾ നിങ്ങളെ കാണാൻ നിൽകുവാ ”
“അപ്പോ സർ പറഞ്ഞോ ഞങ്ങൾ ഇവിടെ ഉള്ള കാര്യം??”
“ആ പറഞ്ഞു നിങ്ങൾ വ ഇത് ഇപോ തീർക്കാം ഇല്ലേൽ ശരി ആവില്ല”
സർ ഞങ്ങളയും വിളിച്ചു കൊണ്ട് പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് നടന്നു.. അവിടെ നിന്നവർ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ട് .
ഓഫിസിൽ പ്രിൻസിപ്പാൾ തന്റെ ചെയറിൽ ഇരിപ്പുണ്ട് പുള്ളിയുടെ അഭിമുഖമായി മുഖത്ത് ഞാൻ അടിച്ച ഭാഗത്ത് നീര് വച്ചു വീർത്ത് അക്ഷരയും കൂടെ നരയൊക്കെ കേറിയ വലിയ ഒരു മനുഷ്യനും കൂടെ ഞാൻ അന്ന് കണ്ട എന്നെ ഇറക്കി വിട്ട അയ്യരും ഇരിക്കുന്നുണ്ട്