“ആ വന്നല്ലോ ..എഡോ താനൊക്കെ ഇവിടെ പഠിക്കാൻ വരുന്നത് ആണോ അതോ മര്യാദക്ക് നടക്കുന്ന പിള്ളേരെ തലാൻ വരുന്നതാണോ”
ഞങ്ങളെ കണ്ട പ്രിൻസിപാൾ രാധാകൃഷ്ണൻ സർ ഉച്ചത്തിൽ ചോദിച്ചു .. അപ്പോഴാണ് അവിടെ ഇരുന്ന എല്ലാവരും ഞങ്ങളെ തിരിഞ്ഞു നോക്കിയത്
അക്ഷരയെ ഇപോ കാണാൻ എന്താണ് ന്ന് അറിയില്ലഎനിക് ഒരു ചെറിയ സഹതാപം ഒക്കെ തോന്നി ഞാൻ തല്ലിയ കവിൾ സൈഡ് ചുവന്നു വീർത്ത് ഇരിപ്പുണ്ട് അകളുടെ കണ്ണിൽ എന്നോടുള്ള ദേഷ്യമോ പകയോ ഒന്നും ഞാൻ കണ്ടില്ല ഒരു നിർവികാര ഭാവമായിരുന്നു അവൾക്ക്
ഞാൻ ശെടാ ഇതെന്താ ഇങ്ങനെ ന്ന് ചിന്തിച്ചു നിന്നു
“എഡോ താൻ എന്തിന അക്ഷരയെ തല്ലിയത്??”
പ്രിൻസിപ്പാൾ ചോദിക്കാൻ തുടങ്ങി
“അത് സർ … പിന്നെ…”
ഞാൻ കിടന്നു തപ്പി തടയാൻ തുടങ്ങി
ജെറി എന്തോ പറയാൻ തുടങ്ങിയതാണ്..
“ആ കഴിഞ്ഞത് കഴിഞ്ഞു സാറേ ഇനി ചോദ്യം പറച്ചിലും ഒന്നുംവേണ്ട അവരെ വിട്ടേക്ക് … പിന്നെ എനിക്ക് ഇവനെ ഒന്ന് കാണണം എന്നു മാത്രേ ഉണ്ടായിരുന്നുള്ളൂ ഇവന്റെ മുഖം ഒന്ന് കാണാൻ”
ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ പ്രതാപൻ എണീറ്റ് എന്റെ നേരെ നടന്നു
എന്റെ അടുത്ത് എത്തിയ അയാൾ എന്റെ തോളിൽ കൈയിട്ട് നിന്ന് എന്റെ മുഖത്തിന് അടുത്തേക്ക് അയാളുടെ മുഖം അടുപ്പിച്ചു
” ജനിച്ചിട്ട് ഇന്നെ ദിവസ്സം വരെ ഒരു ഈർക്കിൽ കൊണ്ട് പോലും ഞാൻ തല്ലി നോവിക്കാത്ത എന്റെ കൊച്ചിനെയാണ് നീ ആ പരുവത്തിൽ ആക്കി വച്ചിക്കുന്നത് … കാര്യം അറിഞ്ഞു നിന്നെ പച്ചക്ക് കത്തിക്കാൻ വേണ്ടിയ ഞാൻ ഇങ്ങോട്ട് ഇപോ വന്നത് അതിന് പ്രതാപന് ആരെയും നോക്കേണ്ട കാര്യം ഇല്ല.. ഈ കോളേജിൽ നിന്ന് നിന്നെ കൊണ്ടു പോയി തീർത്താൽ ഒരു പട്ടികുഞ്ഞു പോലും ഒന്നും ചോദിക്കില്ല എന്നോട് മനസിലായോ നിനക്ക്… പിന്നെ എന്റെ മോൾ എന്നോട് കരഞ്ഞു പറഞ്ഞിട്ട നിന്നെ ഞാൻ ഇപോ വെറുതെ വിടുന്നത് അതുകൊണ്ട് ഇപോ ഞാൻ ക്ഷമിക്കുന്നു മര്യാദക്ക് നടന്നോണം അവളുടെ കൺ വെട്ടത്ത് ഇനി നീ വന്നു ന്ന് അറിഞ്ഞാൽ അവിടെ ഹോസ്പിറ്റലിൽ കിടക്കുന്ന നിന്റെ അമ്മയുണ്ടല്ലോ അവരെ നീ പിന്നെ കാണില്ല … കേട്ടല്ലോ പറയുന്ന എന്റെ പേര് ഓർത്തു വച്ചോ …..